LiveTV

Live

Entertainment

‘സ്ത്രീ പുരുഷ ബന്ധത്തിന്റെ റിയലിസ്റ്റിക്കായ സമീപനമാണ് ‘ഒരു ഞായറാഴ്ച്ച’; പുരസ്കാര നേട്ടത്തില്‍ സന്തോഷമെന്നും സംവിധായകന്‍ ശ്യാമ പ്രസാദ്

‘സ്ത്രീ പുരുഷ ബന്ധത്തിന്റെ റിയലിസ്റ്റിക്കായ സമീപനമാണ് ‘ഒരു ഞായറാഴ്ച്ച’; പുരസ്കാര നേട്ടത്തില്‍ സന്തോഷമെന്നും സംവിധായകന്‍ ശ്യാമ പ്രസാദ്

സ്ത്രീ പുരുഷ ബന്ധത്തിന്റെ റിയലിസ്റ്റിക്കായ സമീപനമാണ് ‘ഒരു ഞായറാഴ്ച്ച’യെന്ന് സംവിധായകന്‍ ശ്യാമ പ്രസാദ്. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഒരു ഞായറാഴ്ച്ചയിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സംവിധായകന്‍ ശ്യാമ പ്രസാദ് പറഞ്ഞു.

ഒരു ഞായറാഴ്ച്ചയുടെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങളാണെന്നും ഇത് പോലെയുള്ള സിനിമക്ക് പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ശ്യാമ പ്രസാദ് പറഞ്ഞു. മികച്ച സംവിധായകനുള്ള അഞ്ചാമത്തെ പുരസ്കാരമാണ് ശ്യാമ പ്രസാദിന് ഒരു ഞായറാഴ്ച്ചയിലൂടെ ലഭിച്ചത്. രണ്ട് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. കഥാപാത്രങ്ങളുടെ അതിസൂക്ഷ്മമായ മാനസികാപഗ്രഥനം മിഴിവോടെ അവതരിപ്പിക്കുന്ന ചലച്ചിത്രഭാഷയുടെ സമഗ്രവും ധ്വനിസാന്ദ്രവുമായ പ്രയോഗം എന്നാണ് ജൂറി മികച്ച സംവിധായകനുള്ള പുരസ്കാരം നല്‍കി വിലയിരുത്തിയത്.