LiveTV

Live

Entertainment

‘അഭിനയം അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം’; പുരസ്കാരം ലഭിച്ചതിലെ ആഹ്ലാദം പങ്കുവെച്ച് നടി നിമിഷ സജയന്‍

‘അഭിനയം അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം’; പുരസ്കാരം ലഭിച്ചതിലെ ആഹ്ലാദം  പങ്കുവെച്ച് നടി നിമിഷ സജയന്‍

പുരസ്കാരം ലഭിച്ചതില്‍ സന്തോഷമെന്നും അതിലൂടെ അഭിനയം അംഗീകരിക്കപ്പെടുകയാണെന്നും നടി നിമിഷ സജയന്‍. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍, സനല്‍ കുമാര്‍ ശശിധരന്റെ ചോല എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

കോടതി മുറികളില്‍ പോയി മാനറിസങ്ങളെല്ലാം പഠിച്ചത് കുപ്രസിദ്ധ പയ്യനിലെ അഭിനയത്തെ തുണച്ചെന്നും സംവിധായകന്‍ മധുപാലാണ് അതിനെല്ലാം സഹായിച്ചതെന്നും നിമിഷ പറഞ്ഞു. പുരസ്കാരങ്ങള്‍ ഒരു തരത്തിലും ബാധ്യത സൃഷ്ടിക്കുന്നില്ലെന്നും നിമിഷ പറയുന്നു. തൊണ്ടി മുതലും ദൃകസാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ ആദ്യമായി മുഴുനീള വേഷം മലയാളത്തില്‍ വരുന്നത്. അതിന് മുമ്പ് കെയര്‍ ഓഫ് സൈറബാനു എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലും നിമിഷ അഭിനയിച്ചിട്ടുണ്ട്. സനല്‍ കുമാര്‍ ശശിധരന്റെ ചോലയാണ് നിമിഷയുടേതായി ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം. ചോലയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് നിമിഷ പ്രേക്ഷകരിലേക്കെത്തുന്നത്.