LiveTV

Live

Entertainment

‘അതെന്റെ ജീവിതമാണ് സര്‍’; പരിയേറും പെരുമാളിനെ കുറിച്ച് ചോദിച്ച അനുരാഗ് കശ്യപിനോട് മാരി ശെല്‍വരാജ് പറഞ്ഞു

മറുപടി കഴിഞ്ഞപ്പോള്‍ അനുരാഗ് കശ്യപ് മാരി ശെല്‍വരാജിനെ ആലിംഗനം ചെയ്തു. 

 ‘അതെന്റെ ജീവിതമാണ് സര്‍’; പരിയേറും പെരുമാളിനെ കുറിച്ച് ചോദിച്ച അനുരാഗ് കശ്യപിനോട് മാരി ശെല്‍വരാജ് പറഞ്ഞു

കഴിഞ്ഞ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായിരുന്നു പരിയേറും പെരുമാള്‍. സമകാലിക പ്രസക്തിയുള്ള ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ സമഷ്ടി പുരസ്‌കാരം പരിയേറും പെരുമാള്‍ സംവിധാനം ചെയ്ത മാരി ശെല്‍വരാജിനാണ് ലഭിച്ചത്. സമഷ്ടി ഫൗണ്ടേഷനും മുംബൈ സര്‍വകലാശാലയിലെ അംബേദ്ക്കര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരം സംവിധായകന്‍ അനുരാഗ് കശ്യപ് മാരി ശെല്‍വരാജിന് സമ്മാനിച്ചു

சமஸ்தி 2019 விருது விழாவில் இயக்குனர் மாரி செல்வராஜ்ஜின் ஏற்புரை... தமிழில் ஆற்றிய உரையை விழா குழுவினர் மொழிபெயர்த்தனர்... #PariyerumPerumalBABL #samashtee2019 Mari Selvaraj Neelam Productions Guna Seelan

Posted by Pariyerum Perumal on Tuesday, February 26, 2019

പുരസ്‌കാര വേദിയില്‍ വെച്ച് അനുരാഗ് കശ്യപ് മാരി ശെല്‍വരാജിനോട് ഇത് താങ്കളുടെ ആദ്യ ചിത്രമാണോ എന്നും എങ്ങനെയാണ് ഇത്തരമൊരു ചിത്രം സംവിധാനം ചെയ്തതെന്നും ചോദിച്ചു. മാരി ശെല്‍വരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'അതെന്റെ ജീവിതമാണ് സര്‍'. മറുപടി കഴിഞ്ഞപ്പോള്‍ അനുരാഗ് കശ്യപ് മാരി ശെല്‍വരാജിനെ ആലിംഗനം ചെയ്തു.

Director Anurag Kashyap presented the Samashtee award to Director Mari Selvaraj The prestigious award in the name of...

Posted by Bhim Prabha Gandhi on Monday, February 25, 2019

തിരുനല്‍വേലിയില്‍ നിന്നുള്ള എന്നെ പോലെയൊരാള്‍ക്ക്, പരിയേറും പെരുമാള്‍ സ്വീകരിക്കപ്പെടുകയും മികച്ച അഭിപ്രായങ്ങള്‍ നേടുകയും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മികച്ച രീതിയില്‍ സംവാദം നടത്തുകയും ചെയ്യുന്നതല്ലേ യഥാര്‍ത്ഥ വിജയം. പരിയാന്‍ എല്ലാവരുടേയും ഹൃദയത്തിലൊരിടം നേടുകയും അത്തരം മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നതിലും സന്തോഷമുണ്ടെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം മാരി പറഞ്ഞു. മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ധനുഷാണ് നായകന്‍. വി ക്രിയേഷനാണ് ചിത്രത്തിന്റെ സംവിധാനം.