LiveTV

Live

Entertainment

‘ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശമുണ്ടായിരുന്നു’ ;  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ ദിലീപ് ഫാന്‍സ് 

‘ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശമുണ്ടായിരുന്നു’ ;  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ ദിലീപ് ഫാന്‍സ് 

ചലച്ചിത്ര താരം ദിലീപിന് പുരസ്കാരം നല്‍കാതിരിക്കാന്‍ അവാര്‍ഡ് ജൂറിയില്‍ ശക്തമായ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് ദിലീപ് ആരാധകര്‍. ദിലീപിന്റെ കമ്മാരസംഭവം സിനിമ പരിഗണിക്കാത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെയാണ് രൂക്ഷമായ ഭാഷയില്‍ ദിലീപ് ഫാന്‍സ് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്. ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്ന കാരണം പറഞ്ഞാണ് അവാര്‍ഡ് നിഷേധിച്ചതെന്നാണ് ദിലീപ് ആരാധകര്‍ പറയുന്നത്. മല്‍സരിച്ച നാല് കാറ്റഗറിയിലും കമ്മാരസംഭവം സിനിമ ഒന്നാമതെത്തിയെന്നും പക്ഷെ അവാര്‍ഡ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പറഞ്ഞാണ് പുരസ്കാരം നിഷേധിച്ചതെന്നും ദിലീപ് ആരാധകര്‍ പറയുന്നു. ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും എന്ന് ചോദിച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ജൂറിയിൽ നടന്നത് എന്ത്?

ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.
കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയിൽ. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാൽ കമ്മാര സംഭവത്തിന് 4 അവാർഡുകൾ നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞു 2 അവാർഡുകൾ വെട്ടി നിരത്തി. മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ട ആൾ മികച്ച സഹനടൻ ആയി.
ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?