LiveTV

Live

Entertainment

രാക്ഷസന്‍ തെലുങ്കിലേക്ക്; നായിക അനുപമ പരമേശ്വരന്‍

നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നത്

 രാക്ഷസന്‍ തെലുങ്കിലേക്ക്; നായിക അനുപമ പരമേശ്വരന്‍

കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രമായിരുന്ന രാക്ഷസന്‍. തമിഴില്‍ മാത്രമല്ല മലയാളവും ചിത്രത്തെ ഏറ്റെടുത്തിരുന്നു. വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി.

 രാക്ഷസന്‍ തെലുങ്കിലേക്ക്; നായിക അനുപമ പരമേശ്വരന്‍

അമല പോളായിരുന്നു ചിത്രത്തിലെ നായിക. രാക്ഷസന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നത്. വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നത്. അമല പോളിന് പകരം അനുപമ പരമേശ്വരനാണ് നായികയാകുന്നത്.

ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നായികയായി രാകുല്‍ പ്രീത്, റാഷി ഖന്ന തുടങ്ങിയവരെ പരിഗണിച്ചിരുന്നുവെന്നും പിന്നീട് അനുപമയിലെത്തുകയായിരുന്നു.

Also read: രാക്ഷസന്‍ ഹിറ്റായി ഓടുമ്പോള്‍ നായകന് വിവാഹമോചനം

Also read: രാക്ഷസനിലെ ആ ‘മാജിക്ക്’ ദൃശൃങ്ങള്‍ പിറന്നതിങ്ങിനെ!