LiveTV

Live

Entertainment

‘മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഇവിടെയുണ്ട്, പക്ഷേ ഇത് ഞങ്ങളെ പൊളി ദിവസമാണ്’; ജോസഫിന്റെ നൂറാം ദിവസം നടന്‍ ജോജു  

‘മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഇവിടെയുണ്ട്, പക്ഷേ ഇത് ഞങ്ങളെ  പൊളി ദിവസമാണ്’; ജോസഫിന്റെ നൂറാം ദിവസം നടന്‍ ജോജു  

ജോജു ജോര്‍ജ് നായകനായ ജോസഫ് കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ചിത്രങ്ങളുടെ നിരയിലാണ് എണ്ണപ്പെട്ടത്. മികച്ച സ്വകാര്യത ലഭിച്ച ചിത്രത്തിന്റെ നൂറാം ദിനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലളിതമായ ചടങ്ങുകളോടെ കൊച്ചിയില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജോജു ജോര്‍ജ്, സംവിധായകന്‍ എം. പദ്മകുമാര്‍, ഇര്‍ഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീര്‍, സംഗീതഞ്ജരായ രഞ്ജിന്‍ രാജ്, അനില്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

ഈ ദിവസം തന്നെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത ദിവസമാണെന്ന് ജോജു പറഞ്ഞു. ‘മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറു ദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുള്ള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പൊളി ദിവസമാണ്.’ ജോജു ജോര്‍ജ് പറഞ്ഞു.

ജോസഫിലെ ജോജുവിന്റെ അഭിനയത്തെ മികച്ചതെന്നാണ് ഏവരും രേഖപ്പെടുത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ജോസഫിലെ ജോജുവിന്റെ അഭിനയം പരിഗണിക്കുന്നുണ്ട്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്നത്. ‘മാന്‍ വിത് സ്‌കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ മെഡിക്കല്‍ രംഗത്തെ കൊള്ളരുതായ്മകളെയാണ് ചൂണ്ടികാണിക്കുന്നത്.