LiveTV

Live

Entertainment

ഇന്ത്യയുടെ മിന്നൽ ആക്രമണം; ആവേശഭരിതനായി നടന്‍ സുരേഷ് ഗോപി, വ്യോമസേനയെ അഭിനന്ദിച്ച് സിനിമാ ലോകം 

ഇന്ത്യയുടെ മിന്നൽ ആക്രമണം; ആവേശഭരിതനായി നടന്‍ സുരേഷ് ഗോപി, വ്യോമസേനയെ അഭിനന്ദിച്ച് സിനിമാ ലോകം 

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് സിനിമാ ലോകം. നടന്‍ സുരേഷ് ഗോപി ആവേശഭരിതനായാണ് വ്യോമസേനയുടെ മിന്നലാക്രമണത്തെ പിന്തുണച്ച് രംഗത്ത് വന്നത്.

‘പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള പന്ത്രണ്ടാമത്തെ ദിവസം 12 മിറാഷിന്റെ രണ്ടായിരം ജെറ്റുകളുമായി പാക്ക് ഭീകരരുടെ നാല് ക്യാംമ്പുകള്‍ തകര്‍ത്ത് ധീരരായ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തിന് ഇന്ത്യയുടെ പകരം വീട്ടല്‍. 200-300 ഭീകരരെ ഇന്ത്യ ആക്രമണത്തില്‍ വധിച്ചു. ഹൗ ഈസ് ദ് ജോഷ്?’; എന്ന് ചോദിച്ചാണ് സുരോഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ വളരെ സന്തോഷവാനാണെന്നും ഇനിയും ആക്രമണങ്ങള്‍ നടത്തുമെന്നും അതിനാണ് ഇന്ത്യന്‍ ആര്‍മിയും ഇന്ത്യന്‍ എയര്‍ ഫോഴ്സുമെന്നും പറയുന്നുണ്ട്. ഇന്ത്യയുടെ നട്ടെല്ലുള്ള ഉരുക്കു വനിതയാണ് നിര്‍മ്മല സീതാരാമന്‍ എന്നും ഇനിയും ആക്രമിക്കാന്‍ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പറഞ്ഞതായും സുരേഷ് ഗോപി പറയുന്നുണ്ട്. ഉറി സിനിമയിലൂടേ പ്രശസ്തമായ ‘ഹായ് ജോഷ് ‘എന്നും കമന്റുകളില്‍ സുരേഷ് ഗോപി അഭിസംബോധനം ചെയ്യുന്നുണ്ട്. അത്യധികം സന്തോഷത്തോടെയാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ എല്ലാവരോടും പ്രതികരിക്കുന്നത്.

വ്യോമസേനയുടെ മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ചു നടൻ മോഹൻലാൽ ട്വിറ്ററിൽ ‘ഹൗ ഈസ് ദി ജോഷ്’ എന്നെഴുതിയാണ് സേനയെ അഭിനന്ദിച്ചത്. ഇന്ത്യ സ്ട്രൈക് ബാക്ക്, ജയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടൊപ്പം ഹൗ ഈസ് ദി ജോഷ് എന്ന പ്രശസ്ത വാചകമാണ് മോഹൻലാൽ പങ്കുവച്ചത്. അടുത്തിടെ ഇറങ്ങിയ ബോളിവുഡ് ചിത്രം ‘ഉറി– ദ് സർജിക്കൽ സ്ട്രൈക്കി’ലൂടെയാണ് ഈ വാചകം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലും തരംഗമായത്.

ഇന്ത്യയുടെ വ്യോമസേനയെ അഭിനന്ദിച്ചാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സംഭവത്തില്‍ പ്രതികരിച്ചത്. ഇന്ത്യന്‍ വ്യോമസേനക്ക് സല്യൂട്ട് എന്നും കുറിച്ച് വ്യോമസേനയുടെ വിമാനങ്ങളുടെ ചിത്രങ്ങളാണ് താരം പങ്ക് വെച്ചത്.

പാക്ക് ഭീകരക്യാംമ്പുകൾ തകര്‍ത്ത് നമ്മുടെ 12 പേരും തിരിച്ചെത്തിയെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പറഞ്ഞു. ഈ നായകന്‍മാരെ ഓർത്ത് ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. സൈനികരുടെ ശൗര്യത്തെ സല്യൂട്ട് ചെയ്യുന്നതായും കമൽ ട്വിറ്ററിൽ കുറിച്ചു. വ്യോമസേനയുടെ ധീരനായകരെ സല്യൂട്ട് ചെയ്യുന്നതായി നടി കാജൽ അഗര്‍വാളും പറഞ്ഞു.