LiveTV

Live

Entertainment

‘പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’; ഇന്ത്യന്‍ നിറമുള്ള ഓസ്കര്‍

‘പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’; ഇന്ത്യന്‍ നിറമുള്ള ഓസ്കര്‍

91ാം ഓസ്കറിന് കൊടിയിറങ്ങുമ്പോൾ ഇന്ത്യക്കും അഭിമാനിക്കാൻ വകയുണ്ട്. ഈ വർഷത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള അക്കാദമി അവാർഡ് നേടിയ ‘പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’ കെെകാര്യം ചെയ്യുന്ന വിഷയം ഇന്ത്യൻ പശ്ചാതലമാക്കിയുള്ളതായിരുന്നു. ഇന്ത്യന്‍ പാഡ്മാന്‍ അരുണാചലം മുരുഗാനന്ദിനെ പശ്ചാത്തലമാക്കിയുള്ള പിരീഡ് ഒരുക്കിയത് റെയ്ക്ക സെറ്റ്ബാച്ചിയാണ്.

‘പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’; ഇന്ത്യന്‍ നിറമുള്ള ഓസ്കര്‍

ഇറാനിയൻ-അമേരിക്കൻ സംവിധായിക സെറ്റ്ബാച്ചിയുടെ ഡോക്യുമെന്ററി ക്യാമറ തിരിച്ചത്, ആർത്തവ കാലത്തെ സ്ത്രീകളുടെ വെല്ലുവളി നിറഞ്ഞ ജീവിതത്തിലേക്കും, ആർത്തവത്തെ കുറിച്ചുള്ള യാഥസ്തിതികമായ കാഴ്ച്ചപ്പാടുകൾ അവരുടെ ജീവിതത്തിൽ വരുത്തിയ പ്രതിസന്ധിയിലേക്കുമായിരുന്നു. ചുരങ്ങിയ വിലയിൽ സാനിറ്ററി നാപ്കിൻ നിർമ്മിക്കാൻ അരുണാചലം മുരുകാനന്ദം കണ്ടെത്തിയ മെഷീൻ വഴി ഡൽഹിയുടെ പുറമ്പോക്കിലുള്ള ഹാപൂർ ഗ്രാമത്തിലെ സ്ത്രീകൾ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റത്തെ കുറിച്ചാണ് ‘പിരീഡ്’ സംവദിക്കുന്നത്. ആർത്തവകാലത്ത് ബുദ്ധിമുട്ടിലായ സ്ത്രീകൾ, ഇതിനെതിരെ സ്വയം മുന്നിട്ടിറങ്ങുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

ആർത്തവം വെറും സാധാരണയായ ഒരു കാര്യമാണെന്നും, ഇതിന്റെ പേരിൽ നേട്ടങ്ങൾ കെെവരിക്കുന്നതിൽ നിന്നും ആർക്കും സ്ത്രീകളെ തടയാൻ കഴിയില്ലെന്നും ചിത്രത്തന്റെ നിർമ്മാതാവായ ഗുനീത് മോംഗ പറഞ്ഞു. ഇത്തരം ഒരു കാര്യത്തെ കുറിച്ചെടുത്ത ഡോക്യുമെന്ററിക്ക് ഓസ്കർ ലഭിച്ചത്, വലിയ മാറ്റത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

‘പിരീഡ്. എൻഡ് ഓഫ് സെന്റൻസ്’; ഇന്ത്യന്‍ നിറമുള്ള ഓസ്കര്‍

നേരത്തെ, അരുണാചലം മുരുഗാനന്ദിന്റെ ജീവിതം പശ്ചാത്തലമാക്കിയുള്ള പാഡ്മാൻ എന്ന അക്ഷയ് കുമാർ ചിത്രം ബോളിവുഡിൽ റിലീസ് ചെയ്തിരുന്നു. അതിനിടെ, ഓസ്കർ നേടിയ പിരീഡ് ടീമിന് അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ ആശംസകളുമായി രം​ഗത്തു വന്നു. ബ്ലാക്ക് ഷീപ്പ്, എൻഡ് ഗെയിം, ലെെഫ്ബോട്ട്, എ നെെറ്റ് അറ്റ് ദ ഗാർഡൻ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് പിരീഡ് ഓസ്കർ കരസ്ഥമാക്കിയത്.