LiveTV

Live

Entertainment

ഓസ്കര്‍ 2019; ‘ഗ്രീന്‍ ബുക്ക്’ മികച്ച ചിത്രം, അൽഫോൻസോ ക്വറോൺ സംവിധായകന്‍, റമി മാലെക് നടന്‍, ഒലീവിയ കോള്‍മാന്‍ നടി

ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററിൽ നടന്ന അവാര്‍ഡ് ദാന ചടങ്ങിൽ 24 വിഭാഗങ്ങളിലായാണ് പുരസ്കാര പ്രഖ്യാപനം

ഓസ്കര്‍ 2019; ‘ഗ്രീന്‍ ബുക്ക്’ മികച്ച ചിത്രം,  അൽഫോൻസോ ക്വറോൺ സംവിധായകന്‍, റമി മാലെക് നടന്‍,  ഒലീവിയ കോള്‍മാന്‍ നടി

തൊണ്ണൂറ്റി ഒന്നാമത് ഓസ്‌ക്കര്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള പുരസ്ക്കാരം പീറ്റര്‍ ഫാരെലിയുടെ ‘ഗ്രീൻ ബുക്ക്’ നേടിയപ്പോൾ, ‘ബൊഹീമിയൻ റാപ്സഡി’യിലെ അഭിനയത്തിന് റമി മാലെക് മികച്ച നടനും, ‘ദി ഫേവറെെറ്റി’ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒലീവിയ കോൾമാൻ മികച്ച നടിയായി. ‘റോമ’യുടെ സംവിധായകൻ അൽഫോൻസോ ക്വറോൺ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പുരസ്കാരം കരസ്ഥമാക്കിയത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും റോമ നേടി.

ഓസ്കര്‍ 2019; ‘ഗ്രീന്‍ ബുക്ക്’ മികച്ച ചിത്രം,  അൽഫോൻസോ ക്വറോൺ സംവിധായകന്‍, റമി മാലെക് നടന്‍,  ഒലീവിയ കോള്‍മാന്‍ നടി

ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററിൽ നടന്ന അവാര്‍ഡ് ദാന ചടങ്ങിൽ 24 വിഭാഗങ്ങളിലായാണ് പുരസ്കാര പ്രഖ്യാപനം. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്‌സഡി നാല് പുരസ്‌കാരങ്ങളാണ് നേടിയ്. ഈ ചിത്രത്തലെ അഭിനയത്തിനാണ് റമി മാലെകിന് മികച്ച നടനുള്ള പുരസ്ക്കാരം ലഭിക്കുന്നത്.

‘ഇഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കി’ലെ അഭിനയത്തിന് റജീന കിംഗിന് മികച്ച സഹനടിക്കുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചു. റെജീന കിംഗിന്റെ ആദ്യ ഓസ്കറാണിത്. ‘ഗ്രീന്‍ ബുക്കി’ലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. അലിയുടെ രണ്ടാമത്തെ ഓസ്കര്‍ അവാര്‍ഡാണിത്. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടിയിരുന്നു.

ഓസ്കര്‍ 2019; ‘ഗ്രീന്‍ ബുക്ക്’ മികച്ച ചിത്രം,  അൽഫോൻസോ ക്വറോൺ സംവിധായകന്‍, റമി മാലെക് നടന്‍,  ഒലീവിയ കോള്‍മാന്‍ നടി

ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം ഉള്‍പ്പടെ റ്യാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത ‘ബ്ലാക്ക് പാന്തറി’ന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ഓസ്കാര്‍ പുരസ്കാരങ്ങള്‍:

മികച്ച ഛായാഗ്രഹണം - അൽഫോൻസോ ക്വറോൺ (ചിത്രം റോമാ)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം: ഫ്രീ സോളോ

മികച്ച പശ്ചാത്തല സംഗീതം: ബ്ലാക്ക് പാന്തര്‍

മികച്ച ഗാനം: ഷാലോ (ലേഡി ഗാഗ, എ സ്റ്റാര്‍ ഈസ് ബോണ്‍)

മികച്ച അവലംബിത തിരക്കഥ: ബ്ലാക്ക് ക്ലാൻസ്മാൻ (ചാർളി വചേൽ, ഡേവിഡ് )

ഷോർട് ഫിലിം ലൈവ് ആക്‌ഷന്‍ – സ്കിൻ. സംവിധാനം ഗൈ നറ്റിവ്, ജെയ്മി

മികച്ച വിഷ്വല്‍ എഫക്ട്: ഫസ്റ്റ് മാൻ (പോൾ ലാംബേർട്ട്, ഇയാൻ ഹണ്ടർ, ട്രിസ്റ്റൺ, ഷ്വാം)

മികച്ച ഡോക്യുമെന്ററി ഷോർട്: 'പിരിഡ്, എൻഡ് ഓഫ് സെന്റൻസ്', (റെയ്ക്ക സെറ്റ്ബാച്ചി). ഇന്ത്യൻ പശ്ചാതലത്തിൽ കഥ പറഞ്ഞ ഡോക്യുമെന്ററിയാണിത്.

മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം: ബാഓ, (ഡോമീ ഷീ, ബെക്കീ നേമൻ)

മികച്ച ആനിമേഷൻ ചിത്രം: സ്പെെഡർമാൻ ഇന്റു ദ സ്പെെഡർ വേസസ്

സൗണ്ട് എഡിറ്റിംഗ്: ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്‌സ്‌റ്റോണ്‍. ചിത്രം: ബൊഹീമിയന്‍ റാപ്സഡി

മികച്ച സെറ്റ് ഡെകറേഷന്‍ - ജേ ഹാര്‍ട്ട് (ബ്ലാക്ക് പാന്തര്‍).

മികച്ച പ്രൊഡക്ഷന്‍ ഡിസെെനര്‍ - ഹന ബിച്ച്ലര്‍

മികച്ച കോസ്റ്റ്യൂം ഡിസൈനന്‍ - റൂത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്: ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം വൈസ്.

ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററിലാണ് അവാര്‍ഡ്ദാന ചടങ്ങുകള്‍ നടന്നത്.‌ 24 വിഭാഗങ്ങളിലായാണ് പുരസ്കാര പ്രഖ്യാപനം.