LiveTV

Live

Entertainment

‘പരീക്ഷൊന്ന് കഴിയട്ടിഷ്ടാ, മ്മക്ക് പെടക്ക്യാം’; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് തിയതിയില്‍ മാറ്റം 

‘പരീക്ഷൊന്ന് കഴിയട്ടിഷ്ടാ, മ്മക്ക് പെടക്ക്യാം’; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് തിയതിയില്‍ മാറ്റം 

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിഥുൻ മാനുവൽ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് തിയതിയില്‍ മാറ്റം. മാര്‍ച്ചിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിഞ്ഞ് 22 നാകും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുക. പരീക്ഷാ കാലമായതിനാല്‍ തിയേറ്ററുകളില്‍ വേണ്ടത്ര കുടുംബങ്ങള്‍ വരില്ലെന്ന കാരണങ്ങളാലാണ് തിയതിയിലെ മാറ്റമെന്നാണ് സൂചന. ഫുട്ബോള്‍ ഇഷ്ടമായ അര്‍ജന്റീന ആരാധകരുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഫുട്ബോളും, സൗഹൃദവും, ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവുമെല്ലാമാണ് സ്ക്രീനിലെത്തിക്കുന്നത്. ചിത്രം ഒരു കോമഡി എന്റർടെയ്നർ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. വിദ്യാര്‍ഥി നേതാവായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ഓണ്‍ലെെന്‍ സീരീസായ കരിക്കിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ജോർജ്ജ് എന്ന അനു കെ അനിയനും ഫ്രാൻസിസ് എന്ന ജീവനും കാളിദാസിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നു എന്നുള്ള മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആട്, ആന്‍മരിയ കലിപ്പിലാണ്, ആട് 2 തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ മിഥുന്‍ ഒരുക്കുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. അശോകൻ ചെരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥ ജോൺ മന്ത്രിക്കലും, മിഥുൻ മാനുവലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദർ സംഗീതവും രണദീവ ക്യാമറയും കെെകാര്യം ചെയ്ത അർജന്റീന ഫാൻസ് നിർമ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.