LiveTV

Live

Entertainment

‘ജീവിതം തന്നെ ഒരു ഓട്ട മത്സരമാണെടോ’; ഓട്ടം ട്രെയ്ലര്‍ എത്തി

‘ജീവിതം തന്നെ ഒരു ഓട്ട മത്സരമാണെടോ’; ഓട്ടം ട്രെയ്ലര്‍ എത്തി

നവാഗത സംവിധായകൻ സാം ഒരുക്കിയ ചിത്രം ‘ഓട്ടം’ ട്രെയ്ലർ എത്തി. ‘നായിക നായകൻ’ റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന പുതുമുഖങ്ങളായ നന്ദു ആനന്ദും റോഷൻ ഉല്ലാസും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ സംവിധായകൻ ലാൽ ജോസ് ആണ് പുറത്തിറക്കിയത്.

വെപ്പിൻ പ്രദേശത്തിന്റെ ചുറ്റുപാടിൽ വികസിക്കുന്ന കഥ പറയുന്ന ഓട്ടത്തിന്റെ രണ്ട് മിനിറ്റ് ട്രെയ്ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘കളിമണ്ണ്’ ചിത്രത്തിന് ശേഷം തോമസ് തിരുവള്ള ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവള്ള നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രാജേഷ് കെ നാരായണാണ്. ജോൺ പി വർക്കി, 4 മ്യൂസിക്ക് എന്നിവരാണ് സംഗീതം.

കലാഭവന്‍ ഷാജോണ്‍, രോഹിണി, മണികണ്ഠന്‍ ആചാരി, അലന്‍സിയര്‍, സുധീര്‍ കരമന, ശശാങ്കന്‍, രാജേഷ് വര്‍മ്മ, അല്‍ത്താഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് എട്ടിന് 'ഓട്ടം’ തീയറ്ററുകളിലെത്തും.