LiveTV

Live

Entertainment

‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; വിശേഷങ്ങളുമായി കുമ്പളങ്ങിയിലെ കാമുകി 

ഷെയ്ൻ സെറ്റിൽ എത്തി ചേര്‍ന്നാല്‍ അത് പ്രത്യേകമായി തന്നെ മനസ്സിലാക്കാൻ പറ്റുമായിരുന്നു

‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; വിശേഷങ്ങളുമായി കുമ്പളങ്ങിയിലെ കാമുകി 

മികച്ച പ്രതികരണവുമായി കുമ്പളങ്ങി നെെറ്റ്സ് തീയറ്ററുകള്‍ നിറച്ചു കൊണ്ടിരിക്കെ, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കുമ്പളങ്ങി താരം ജാസ്മിൻ മെറ്റീവിയർ. ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ ‘മെെ കുമ്പളങ്ങി നെെറ്റ്സി’ൽ തന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു കുമ്പളങ്ങിയുടെ ഈ ‘കാമുകി’ താരം.

‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; വിശേഷങ്ങളുമായി കുമ്പളങ്ങിയിലെ കാമുകി 

മോഡലിംഗും മ്യൂസിക്കുമാണ് താൻ പ്രധാനമായും ചെയ്തിരുന്നതെങ്കിലും, ഷോർട്ട് മൂവികളിലും അഭിനയിച്ചിരുന്നു. എന്നാൽ കുമ്പളങ്ങി നെെറ്റ്സിന്റെ സെറ്റിൽ വെച്ചാണ് ഒരു യഥാർത്ഥ കൊമേഴ്സ്യൽ ചിത്രത്തിന്റെ കാര്യങ്ങൾ മനസ്സിലാക്കുന്നതെന്ന് ന്യൂയോർക്ക് ബ്രൂക്ക‍ലിൻ സ്വദേശിയായ മെറ്റീവിയർ പറയുന്നു.

‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; വിശേഷങ്ങളുമായി കുമ്പളങ്ങിയിലെ കാമുകി 

ചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരെ കുറിച്ചും പ്രത്യേകം പറയാനുണ്ട് താരത്തിന്. വളരെ ശാന്ത പ്രകൃതക്കാരനായ വ്യക്തിയാണ് ഫഹദ് ഫാസിൽ. എന്നാൽ അദ്ദേഹത്തിന്റെ അഭിനയത്തിലെ അവിസ്മരണീയമായ മാറ്റം വല്ലാതെ ഞെട്ടിച്ചു. വലിയ കഴിവുള്ള നടനാണദ്ദേഹം. ഫഹദിന്റെ പ്രകടനത്തോട് ചേർന്നു നിൽക്ക‍ാൻ വല്ലാതെ കഷ്ടപ്പെട്ടതായി പറഞ്ഞ ജാസ്മിൻ, അദ്ദേഹത്തോടൊപ്പമുള്ള സീനുകൾ എങ്ങനെയെങ്കിലും ചെയ്ത് തീർത്താൽ മതിയെന്നായിരുന്നു ഷൂട്ടിംഗ് സമയത്ത് തനിക്കുണ്ടായിരുന്ന ചിന്തയെന്നും പറഞ്ഞു.

‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; വിശേഷങ്ങളുമായി കുമ്പളങ്ങിയിലെ കാമുകി 

വളരെ നല്ല എന്റർടെെനറായിരുന്നു സൗബിൻ. സെറ്റിൽ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തി. എപ്പോഴും നല്ല എനർജിയാണ് സൗബിന്. കൂടെ അഭിനയിച്ച ശ്രീനാഥ് ഭാസി, സിനിമാ ചിത്രീകരണത്തിനിടെ പല കാര്യങ്ങളും മനസ്സിലാക്കുന്നതിനും അഭിനയം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിച്ചു.

‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; വിശേഷങ്ങളുമായി കുമ്പളങ്ങിയിലെ കാമുകി 

സെറ്റിലെപ്പോഴും സന്തോഷവാനായി ഇരിക്കുന്ന വ്യക്തിയാണ് ഷെയൻ നിഗം. ഷെയ്ൻ സെറ്റിൽ എത്തിച്ചേര്‍ന്നാല്‍ അത് പ്രത്യേകമായി തന്നെ മനസ്സിലാക്കാൻ പറ്റുമായിരുന്നു. അന്നയും കൂടെ അഭിനയിച്ച മറ്റുള്ളവരും എല്ലാം തന്നെ നല്ല അനുഭവമാണ് കുമ്പളങ്ങി ദിനങ്ങളിൽ സമ്മാനിച്ചതെന്നും ജാസ്മിൻ പറ‍ഞ്ഞു.

ചിത്രത്തിന്റെ സംവിധായകൻ മധു നാരായണനെ കുറിച്ചും, ശ്യാം പുഷ്കരനെയും മായയേയും കുറിച്ചും ജാസ്മിൻ ഓർമ്മകൾ പങ്കുവെച്ചു. ശ്യാം പുഷ്ക്കരൻ എഴുതി മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെെറ്റ്സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.