LiveTV

Live

Entertainment

ശോഭയുടെ ദിനേശേട്ടന്‍ ഓണത്തിന് എത്തും

ശോഭയുടെ ദിനേശേട്ടന്‍ ഓണത്തിന് എത്തും

നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ ഓണം റിലീസായി തീയറ്ററുകളിലേക്ക്. ലവ് ആക്ഷൻ ‍ഡ്രാമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവരുന്ന നടൻ ധ്യാൻ ശ്രീനിവാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്നിവയുടെ ബാനറിൽ അജു വർഗീസും വെെശാഖ് സുബ്രമണ്യവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കോമഡി എന്റർടെെനറായി എത്തുന്ന ലവ് ആക്ഷൻ ഡ്രാമയിൽ നിവിനും നയൻതാരക്കും പുറമെ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ധന്യ ബാലക‍ൃഷ്ണൻ, ജൂ‍ഡ് ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി അവതരിപ്പിക്കുന്ന ദിനേശനും, നയന്‍താരയുടെ ശോഭയും തമ്മിലുള്ള ബന്ധത്തിന്റെ രസകരമായ കഥ പറയുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.

ശോഭയുടെ ദിനേശേട്ടന്‍ ഓണത്തിന് എത്തും

ലവ് ആക്ഷന്‍ ഡ്രാമയിലൂടെ, ഒരിടവേളക്ക് ശേഷം ജോമോൻ ടി ജോൺ മലയാളത്തിൽ ക്യാമറ കെെകാര്യം ചെയ്യുമ്പോൾ, ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചരിക്കുന്നത്.