LiveTV

Live

Entertainment

അനു സിതാര, അമീറയായി തമിഴിലേക്ക്

അനു സിതാരയുടെ രണ്ടാമത്തെ തമിഴ‌് ചിത്രമാണ‌് ‘അമീറ’.

അനു സിതാര, അമീറയായി തമിഴിലേക്ക്

‘അമീറ’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി മലയാളത്തിലെ തിരക്കേറിയ യുവ നായികമാരിൽ ശ്രദ്ധേയയായ അനു സിതാര വീണ്ടും തമിഴിലേക്ക‌്. അനു സിതാരയുടെ രണ്ടാമത്തെ തമിഴ‌് ചിത്രമാണ‌് ‘അമീറ’. തരുൺ ഗോപി സംവിധാനം ചെയ‌്ത‌് 2015 ൽ പുറത്തിറങ്ങിയ ‘വെറി’യാണ‌് അനു സിതാരയുടെ ആദ്യ തമിഴ‌്ചിത്രം.

അമീറയുടെ ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. പോസ്റ്ററില്‍ ടൈറ്റില്‍ കഥാപാത്രമായ അനു സിതാര മാത്രമാണുള്ളത്. നായികാ പ്രാധാന്യമുള്ള ചിത്രമാകും അമീറ എന്നാണ് അറിയുന്നത്.

നവാഗതനായ കെ സുബ്രഹ്മണ്യം ആണ‌് സംവിധായന്‍. ആർ. കെ സുരേഷാണ‌് നായകൻ. രാഷ‌്ട്രീയ പ്രവർത്തകൻ സീമാനും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്..