LiveTV

Live

Entertainment

‘’അണിവാക പൂത്തൊരെന്‍ വഴിയോരം’’; നിങ്ങള്‍ക്ക് പ്രണയിക്കാനിതാ ഒരു പാട്ട്

‘ജീവാംശമായ്‌’ എന്ന ഗാനത്തിനു ശേഷം മറ്റൊരു മാസ്മരികഗാനവുമായി ഗായകന്‍ കെ എസ് ഹരിശങ്കര്‍.

‘’അണിവാക പൂത്തൊരെന്‍ വഴിയോരം’’; നിങ്ങള്‍ക്ക് പ്രണയിക്കാനിതാ ഒരു പാട്ട്

'ജീവാംശമായ്‌' എന്ന ഗാനത്തിനു ശേഷം മറ്റൊരു മാസ്മരികഗാനവുമായി ഗായകന്‍ കെ എസ് ഹരിശങ്കര്‍. ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി എന്ന സിനിമയിലെ അണിവാക പൂത്തൊരെന്‍ വഴിയോരം എന്ന ഗാനമാണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്നിരിക്കുന്നത്. സംഗീത് വിജയനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്, പി. ജി വിദ്യാര്‍ത്ഥിയായ അനഘ അനുപമ.

‘’അണിവാക പൂത്തൊരെന്‍ വഴിയോരം’’; നിങ്ങള്‍ക്ക് പ്രണയിക്കാനിതാ ഒരു പാട്ട്

ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നസാക്ഷാത്കാരമാണ് ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി എന്ന സിനിമ. 22 വയസ്സ് മാത്രം പ്രായമുള്ള എ. ആര്‍ അമല്‍ കണ്ണന്റെ ആദ്യ സിനിമയാണിത്. മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവി 1955ൽ സംവിധാനം ചെയ്യുമ്പോള്‍ പി. രാമദാസിനും പ്രായം 22 ആയിരുന്നു. തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നാണ് ന്യൂസ് പേപ്പര്‍ ബോയ് ഒരുക്കിയതെങ്കില്‍, തിരുവനന്തപുരത്തെ ഒരുപറ്റം വിദ്യാര്‍ത്ഥികളാണ് ഈ സിനിമയ്ക്ക് പിന്നിലുള്ളത്.

‘’അണിവാക പൂത്തൊരെന്‍ വഴിയോരം’’; നിങ്ങള്‍ക്ക് പ്രണയിക്കാനിതാ ഒരു പാട്ട്
‘’അണിവാക പൂത്തൊരെന്‍ വഴിയോരം’’; നിങ്ങള്‍ക്ക് പ്രണയിക്കാനിതാ ഒരു പാട്ട്

സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ‘’സിനിമയിലെ ഓരോ പാട്ടുകൾക്കും ഓരോ കഥകളുണ്ട്. സ്വപ്നങ്ങളുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ അങ്ങനെ അങ്ങനെ കൊറേയെറെ.... ഒരുപക്ഷേ ഓർമ്മകളുടെ താഴുകളാണ് ഒട്ടുമിക്ക പാട്ടുകളും’’- എന്ന് പറയുന്നു സംവിധായകന്‍ അമല്‍ കണ്ണന്‍. 9 ഗാനങ്ങളാണ് സിനിമയിലുള്ളത്.

ഒരു സ്ത്രീപക്ഷ സിനിമയാണ് ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം- ഒരു ഭയങ്കര കാമുകി. ഒരു പെണ്‍കുട്ടിയുടെ കൌമാരകാലം മുതല്‍ 26 വയസ്സുവരെയുള്ള കാലഘട്ടത്തില്‍, അവളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പ്രണയങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. പ്രീതി ജിനോ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നായികയായെത്തിയിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും പുതുമുഖങ്ങളാണുള്ളത്.