LiveTV

Live

Entertainment

എന്നെ സുന്ദരമാക്കിയ, എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദി: ഫേസ്ബുക്കില്‍ നിന്നും വിട പറഞ്ഞ് പ്രിയനന്ദനന്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വിവാദമായിരുന്നു

എന്നെ സുന്ദരമാക്കിയ, എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദി: ഫേസ്ബുക്കില്‍ നിന്നും വിട പറഞ്ഞ് പ്രിയനന്ദനന്‍

ഫേസ്ബുക്കില്‍ നിന്നും വിട പറയുന്നുവെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മുഖപുസ്തകത്തില്‍ നിന്ന് വിട പറയുന്നുവെന്ന് വ്യക്തമാക്കി പ്രിയന്‍ എഫ്.ബിയില്‍ പോസ്റ്റിട്ടത്.

മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു. എന്നെ സുന്ദരമാക്കിയ, എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദിയെന്നായിരുന്നു കുറിപ്പ്. വിവാദമായ പോസ്റ്റിന് പിന്നാലെ പ്രിയനന്ദനനെ വീടിനടുത്ത് വച്ച് ഒരാള്‍ ആക്രമിക്കുകയും തലയില്‍ ചാണകവെള്ളം ഒഴിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സമീപവാസിയായ ആര്‍.എസ്.എസ് നേതാവ് തൃശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് പ്രിയന്‍ ആരോപിക്കുകയും ചെയ്തിരുന്നു.

മുഖപുസ്തത്തിൽ നിന്നും വിട പറയുന്നു എന്നെ സുന്ദരമാക്കിയ എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദി

Posted by Priyanandanan Tr on Tuesday, February 19, 2019