LiveTV

Live

Entertainment

‘അതിര്‍ത്തിക്കപ്പുറമുള്ള ഭീകരത ഇല്ലാതാക്കാം, നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യും’; പുല്‍വാമ ആക്രമണവും പെരിയ ഇരട്ട കൊലപാതകവും പരാമര്‍ശിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്

‘അതിര്‍ത്തിക്കപ്പുറമുള്ള ഭീകരത ഇല്ലാതാക്കാം, നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യും’; പുല്‍വാമ ആക്രമണവും പെരിയ ഇരട്ട കൊലപാതകവും പരാമര്‍ശിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്

പുല്‍വാമ ആക്രമണവും പെരിയ ഇരട്ട കൊലപാതകവും വിമര്‍ശനപരമായി പരാമര്‍ശിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നമ്മള്‍ ജീവിക്കുന്നു എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗില്‍ പുല്‍വാമ ആക്രമണത്തില്‍ മരണപ്പെട്ട സൈനികരെ ഓര്‍ത്തും അവര്‍ക്ക് ആദരവര്‍പ്പിച്ചുമാണ് മോഹന്‍ലാല്‍ ബ്ലോഗ് ആരംഭിക്കുന്നത്. മരണപ്പെട്ട സൈനികര്‍ നിന്ന അതെ സ്ഥലത്ത് താന്‍ നടനായി നിന്നിട്ടുണ്ടെന്നും അവരുടെ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിലെ സൈനികരെ ഓര്‍ത്ത് ആരംഭിക്കുന്ന ബ്ലോഗ് പിന്നീട് കേരളത്തിലെ പെരിയ രാഷ്ട്രീയ കൊലപാതകത്തെ ക്കുടി സൂചിപ്പിച്ചാണ് അവസാനിപ്പിക്കുന്നത്. ‘അതിര്‍ത്തിക്കപ്പുറമുള്ള ഭീകരത ഇല്ലാതാക്കാം, നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യും’ എന്ന ചോദ്യത്തോടെയാണ് മോഹന്‍ലാല്‍ പെരിയ കൊലപാതകത്തെ ചോദ്യം ചെയ്യുന്നത്. ആക്രമണം നടത്തിയ ഭീകരരെ ഒറ്റപ്പെടുത്തണമെന്നും മരണപ്പെട്ടവരുടെ മാതാപിതാക്കളുടെ വേദന നാം മനസ്സിലാക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു. ലജ്ജയോടെ തകര്‍ന്ന ഹൃദയത്തോടെ മാപ്പ് ചോദിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കാസർകോട് പെരിയയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സി.പി.എം പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. സംഭവത്തില്‍ ഇത് വരെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കാം