LiveTV

Live

Entertainment

കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പണികഴിപ്പിച്ചതിന് പിന്നിലെ അത്ഭുതം! കലാ സംവിധായകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ 

കുമ്പളങ്ങി നൈറ്റ്സ് കണ്ട ആരും മറക്കാത്തതാണ് സിനിമയിലെ നെപ്പോളിയന്റെ മക്കളുടെ വീട്. കുമ്പളങ്ങിയുടെ ആത്മാവും ജീവിതവും കോറിയിട്ട വീട്ടിലെ പൂപ്പല് വരെ കലാ സംവിധായകന്റെ മിടുക്ക് കൊണ്ട് നിര്‍മ്മിച്ചതാണെന്ന് കേട്ടാല്‍ അത്ഭുതം തോന്നും. സിമന്‍റ് പൂശാത്ത, ചുവന്നിഷ്ടിക ചുമരുകളും വാതില്‍പ്പാളികളികളുടെ അടച്ചുറപ്പിനു പകരം കാറ്റിലുയര്‍ന്നിപ്പൊങ്ങിപ്പോകുന്ന തുണികളുമുളള ആ വീട് സിനിമക്കായി ഉണ്ടാക്കിയത് കലാസംവിധായകനായ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഒരല്‍പ്പം പെയിന്‍റ് പോലും ഉപയോഗിക്കാതെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ളതാക്കി വീട് നിര്‍മ്മിച്ചതെന്ന് കലാസംവിധായകന്‍ ജോതിഷ് ശങ്കര്‍ പറയുന്നു. സിനിമയിലെ വീടിന് പിന്നിലെ അധ്വാനം കുമ്പളങ്ങിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത് വിട്ടത്. ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ട പിന്നണി ഫോട്ടോകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പണികഴിപ്പിച്ചതിന് പിന്നിലെ അത്ഭുതം! കലാ സംവിധായകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ 
കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പണികഴിപ്പിച്ചതിന് പിന്നിലെ അത്ഭുതം! കലാ സംവിധായകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ 
കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പണികഴിപ്പിച്ചതിന് പിന്നിലെ അത്ഭുതം! കലാ സംവിധായകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ 
കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പണികഴിപ്പിച്ചതിന് പിന്നിലെ അത്ഭുതം! കലാ സംവിധായകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ 
കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പണികഴിപ്പിച്ചതിന് പിന്നിലെ അത്ഭുതം! കലാ സംവിധായകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ 
കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പണികഴിപ്പിച്ചതിന് പിന്നിലെ അത്ഭുതം! കലാ സംവിധായകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ 

ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്സ് നിര്‍മ്മിച്ചത് ഫഹദ്- നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരടങ്ങിയ സംഘമാണ്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.