LiveTV

Live

Entertainment

‘കാവി ധീരതയെയും ത്യാഗത്തെയും സൂചിപ്പിക്കുന്നത്, എന്റെ തിരിച്ചു വരവും കാവിയിലാകും’; അക്ഷയ് കുമാറിന്റെ ചരിത്ര സിനിമ ‘കേസരി’യുടെ ട്രെയിലര്‍ പുറത്ത്

‘കാവി  ധീരതയെയും ത്യാഗത്തെയും സൂചിപ്പിക്കുന്നത്, എന്റെ തിരിച്ചു വരവും കാവിയിലാകും’; അക്ഷയ് കുമാറിന്റെ ചരിത്ര സിനിമ ‘കേസരി’യുടെ ട്രെയിലര്‍ പുറത്ത്

അക്ഷയ് കുമാര്‍ നായകനാകുന്ന ചരിത്രസിനിമ 'കേസരി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'അവിശ്വസനീയമായ ഒരു സത്യകഥ' എന്ന വിശേഷണത്തോടെയാണ് 'കേസരി’ പ്രേക്ഷകരിലെക്കെത്തുന്നത്. സാരാഗഡി യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്‌ഗാന്‍ പട്ടാളക്കാരോട് പോരാടിയ ഹല്‍വിദാര്‍ ഇഷാര്‍ സിംഗ് ആയാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. 1897 ലാണ് പതിനായിരത്തോളം അഫ്‌ഗാന്‍ പോരാളികളോട് 21 സിക്ക് സൈനികര്‍ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട 21 സിക്ക് സൈനികര്‍ക്കും മരണാനന്തരം ഇന്ത്യന്‍ ഗവര്‍ണമെന്റ് സൈനികര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചിരുന്നു.

എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് 'കേസരി' പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അക്ഷയ് കുമാറാണ് കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസിലൂടെ സിനിമയുടെ നിര്‍മ്മാണ പങ്കാളിയാകുന്നത്. പ്രശസ്ത പഞ്ചാബി സംവിധായകനായ അനുരാഗ് സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുന്ന ഹോളിക്ക് ചിത്രം തിയേറ്ററിലേക്കെത്തും.