LiveTV

Live

Entertainment

‘അല്ലല്ല..ല്ലല്ല...ഉബൈദേ....ഉസ്മാന്‍ നമ്മക്ക് ഡോണാണ്’; ഇടിവെട്ട് പാട്ടുമായി മിഥുന്‍ മാനുവലും സംഘവും

‘അല്ലല്ല..ല്ലല്ല...ഉബൈദേ....ഉസ്മാന്‍ നമ്മക്ക് ഡോണാണ്’; ഇടിവെട്ട് പാട്ടുമായി മിഥുന്‍ മാനുവലും സംഘവും

‘അല്ലല്ല..ല്ലല്ല...ഉബൈദേ....ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ എന്ന ഇടിവെട്ട് പാട്ടുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ അഭിനയിച്ച ‘അടി, ഇടി, വെടി’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിഥുന്‍ മാനുവലിന്റെ കൂടെ അബു വളയംകുളം, അനീഷ് വികടന്‍, വിഷ്ണു ഭരതന്‍ എന്നിവരാണ് ഗാനത്തില്‍ അണിനിരക്കുന്നത്. ഫാസ്റ്റ് മോഡിലുള്ള ഗാനം ഇതിനോടകം തന്നെ ഹിറ്റ് ട്രാക്കില്‍ ഇടം നേടിയിട്ടുണ്ട്.

വിഷ്ണു ഭരതനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് വരികളും ഗാനത്തിന്റെ സംഗീത സംവിധാനവും. ഛായാഗ്രഹണം വിദ്യാശങ്കര്‍ പി.എസ്. ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും.