LiveTV

Live

Entertainment

ലക്ഷ്യം മങ്കാത്ത 2? അജിത്തും വെങ്കട് പ്രഭുവും വീണ്ടുമൊന്നിക്കുന്നു

ഇവര്‍ ഒന്നിക്കുന്ന ചിത്രവും ബോണി കപൂറിന്‍റെ പ്രൊഡക്ഷന്‍ ഹൌസ് തന്നെ വിതരണം ചെയ്യുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

ലക്ഷ്യം മങ്കാത്ത 2? അജിത്തും വെങ്കട് പ്രഭുവും വീണ്ടുമൊന്നിക്കുന്നു

സംവിധായകന്‍ ശിവയുമൊത്തുള്ള തുടര്‍ച്ചയായ നാല് സിനിമകള്‍ക്ക് ശേഷം ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായ പിങ്കിന്‍റെ തമിഴ് റീമേക്കിന്‍റെ ഷൂട്ടിങ് തിരക്കിലാണ് നടന്‍ അജിത് കുമാര്‍. തീരന്‍ അധികാരം ഒന്‍ട്ര് എന്ന സൂപ്പര്‍ഹിറ്റ് ത്രില്ലര്‍ സിനിമക്ക് ശേഷം എച്ച്. വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അതിന് ശേഷം തന്‍റെ തന്നെ തിരക്കഥയില്‍ വിനോദ് തന്നെ അജിത്തിന്‍റെ അടുത്ത സിനിമയും സംവിധാനം ചെയ്യും എന്ന വാര്‍ത്തകളും പുറത്തു വരുന്നു.

എന്നാല്‍ സംവിധായകന്‍ വെങ്കട് പ്രഭുവും ഇവര്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ക്കായി അജിത്തിനെ കണ്ടിരുന്നു. മങ്കാത്ത 2 സംഭവിക്കുമോ ഇല്ലയോ എന്ന് അറിയില്ലെങ്കിലും അജിത്തുമായി കൈകോര്‍ത്ത് പുതിയൊരു ചിത്രം ഉടന്‍ സംഭവിക്കുമെന്നും വെങ്കട് പ്രഭു പറയുകയുണ്ടായി. ഇവര്‍ ഒന്നിക്കുന്ന ചിത്രവും ബോണി കപൂറിന്‍റെ പ്രൊഡക്ഷന്‍ ഹൌസ് തന്നെ വിതരണം ചെയ്യുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

അജിത്തും വെങ്കട് പ്രഭുവും ഒന്നിച്ച മങ്കാത്ത വലിയ വിജയമാണ് നേടിയത്. രണ്ടാം ഭാഗത്തിന് വഴികള്‍ തുടന്നിടുന്ന രീതിയിലായിരുന്നു മങ്കാത്ത അവസാനിക്കുന്നത്. ആയതിനാല്‍ സിനിമയുടെ രണ്ടാം ഭാഗവുമായി ഇരുവരും വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിനോദ് സംവിധാനം ചെയ്യുന്ന സിനിമ മെയ് ഒന്നിന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.