LiveTV

Live

Entertainment

സ്റ്റെെല്‍ മന്നനും സൂപ്പര്‍ സ്റ്റാറും വീണ്ടും ഒന്നിക്കുന്നു

മുരുകദോസ് ചിത്രം ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു

സ്റ്റെെല്‍ മന്നനും സൂപ്പര്‍ സ്റ്റാറും വീണ്ടും ഒന്നിക്കുന്നു

ആരാധകരെ ആവേശത്തിലാഴ്ത്തി സ്റ്റെെൽ മന്നൻ രജനീകാന്തും, ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുന്നു. വിജയിയെ നായകനാക്കി ഒരുക്കിയ സർക്കാറിന് ശേഷം എ.ആർ മുരുകദോസ് ചെയ്യുന്ന ചിത്രത്തിലൂടെയാണ് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്നത്.

കരിയറിന്റെ തുടക്കത്തിൽ രജനിയോടൊപ്പം ‘ചന്ദ്രമുഖി’ എന്ന ഹിറ്റ് ചിത്രത്തിൽ അഭിനയച്ചിട്ടുണ്ട് നയൻ. തുടർന്ന് ശിവാജി, കുസേലൻ ചിത്രങ്ങളിലും ഹിറ്റ് കൂട്ടുകെട്ടുണ്ടായി. രജനീകാന്തിന്റെ ഒടുവിലായി ഇറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.

മുരുകദോസ് ചിത്രം ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഉടന്‍ ആരംഭിക്കും. ഇരുവരിൽ‌ നിന്നും ഒരു മാസ് എന്റർടെയ്നറിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.