LiveTV

Live

Entertainment

പുതിയ ക്ലെെമാക്സ് വെെകും; നിരാശയോടെ ആരാധകര്‍

സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിലെ ക്ലെെമാക്സ് ആരാധകർക്ക് താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു

പുതിയ ക്ലെെമാക്സ് വെെകും; നിരാശയോടെ ആരാധകര്‍

ഒരു അ‍ഡാറ് ലവിന്റെ ക്ലെെമാക്സ് മാറ്റിയ ഭാഗം എത്താൻ വെെകുമെന്ന് സംവിധായകൻ ഒമർ ലുലു. സാങ്കേതികമായ കാരണങ്ങളാലാണ് ക്ലെെമാക്സ് മാറ്റിയ ചിത്രം റിലീസിനെത്താൻ വെെകുന്നതെന്നും, വ്യാഴാഴ്ച്ച മുതൽ പുതിയ ഭാഗം എത്തുമെന്നും ഒമർ ലുലു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒമർ ലുലു ചിത്രം തീയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിലെ ക്ലെെമാക്സ് ആരാധകർക്ക് താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. ഇതുകാരണം ചിത്രത്തില്‍ നിന്നും പത്ത് മിനിറ്റ് വെട്ടി കുറക്കുമെന്നും പുതിയ ക്ലൈമാക്സോടു കൂടിയ ചിത്രം ബുധനാഴ്ച മുതൽ തിയേറ്ററുകളിൽ എത്തുമെന്നും സംവിധായകൻ ഒമർ ലുലു അറിയിക്കുകയായിരുന്നു.

പുതിയ ക്ലെെമാക്സ് വെെകും; നിരാശയോടെ ആരാധകര്‍

എന്നാൽ ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കാത്തതിനാൽ പുതിയ ക്ലൈമാക്സ് വ്യാഴ്ച്ച മുതലായിരിക്കും തിയേറ്ററുകളിൽ എത്തുകയെന്നാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഒമർ ലുലു അറിയിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരിച്ച അഡാർ ലവിൽ നൂറിന്‍ ഷെറീഫ്, റോഷിൻ, വൈശാഖ് പവനന്‍, പ്രിയ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ചിത്രം ഇറങ്ങുന്നതിന് മുന്നേ സിനിമയിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. ഷാന്‍ റഹ്‍മാൻ ഒരുക്കിയ ഗാനങ്ങൾ വിനീത് ശ്രീനിവാസന്‍, സത്യജിത്ത്, നീതു നടുവതേറ്റ് എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.