LiveTV

Live

Entertainment

അടിമുടി മാറ്റവുമായി അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ്; പുതിയ പേര് ആദിത്യ വര്‍മ്മ

അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് വങ്കയുടെ അസോസിയേറ്റ് ആയിരുന്ന ഗിരീസായ സംവിധാനം ചെയ്യുന്ന പുതിയ പതിപ്പില്‍ രവി കെ ചന്ദ്രനാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്

അടിമുടി മാറ്റവുമായി അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ്; പുതിയ പേര് ആദിത്യ വര്‍മ്മ

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ വിജയ് ദേവരക്കൊണ്ട നായകനായെത്തിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വര്‍മ്മ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. ദ്രുവ് വിക്രം നായകനാകുന്ന ചിത്രം ബാലയായിരുന്നു ആദ്യം സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ അതില്‍ തൃപ്തരല്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമ റീ ഷൂട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് വങ്കയുടെ അസോസിയേറ്റ് ആയിരുന്ന ഗിരീസായ സംവിധാനം ചെയ്യുന്ന പുതിയ പതിപ്പില്‍ രവി കെ ചന്ദ്രനാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ഒക്ടോബറിലുടെ സിനിമ രംഗത്തേക്ക് കടന്നുവന്ന ബനീത സന്ദുവാണ് പുതിയ പതിപ്പില്‍ ദ്രുവ് വിക്രമിന്‍റെ നായിക. വര്‍മ്മയില്‍ റാസിയ വില്‍സന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം പ്രിയ ആനന്ദ് അത് കൈകാര്യം ചെയ്യും. അര്‍ജുന്‍ റെഡ്ഡിയുടെ സംഗീത സംവിധായകനായ രാധന്‍ തന്നെയാണ് ആദിത്യ വര്‍മ്മയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.