LiveTV

Live

Entertainment

നാല് വര്‍ഷത്തിന് ശേഷം ജോഷിയെത്തുന്നു പൊറിഞ്ചു മറിയം ജോസുമായി; ചിത്രീകരണം തുടങ്ങി

ജോജു ജോർജ‌ാണ് ചിത്രത്തിലെ നായകന്‍

നാല് വര്‍ഷത്തിന് ശേഷം ജോഷിയെത്തുന്നു പൊറിഞ്ചു മറിയം ജോസുമായി; ചിത്രീകരണം തുടങ്ങി

സൂപ്പർഹിറ്റ‌് ചിത്രങ്ങളുടെ സംവിധായകൻ ജോഷി നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും എത്തുന്നു. പൊറിഞ്ചു മറിയം ജോസ‌് എന്നു പേരിട്ട ചിത്രത്തിൽ ജോജു ജോർജ‌ാണ് നായകന്‍. നൈല ഉഷയും ചെമ്പൻ വിനോദും മുഖ്യകഥാപാത്രങ്ങളാകുന്നു. തൃശൂർ കേന്ദ്രീകരിച്ചുള്ള ത്രില്ലർ ചിത്രമാണിത്. ചിത്രീകരണം തൃശൂരില്‍ തുടങ്ങി.

2015ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് ജോഷിയുടെ ഒടുവിലത്തെ ചിത്രം. പ്രേനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിങ്ങനെ ജോഷിയുടെ ഹിറ്റ് സിനിമകളില്‍ എല്ലാ സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെ അണിനിരത്തി ഒരുക്കിയ ട്വന്‍റി-ട്വന്‍റി സംവിധാനം ചെയ്തതും ജോഷിയാണ്.

1995ൽ മഴവിൽക്കൂടാരം എന്ന ചിത്രത്തിൽ സഹതാരമായെത്തിയ ജോജു ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. ആക്ഷൻ ഹീറോ ബിജുവിലെയും രാമന്റെ ഏദൻതോട്ടത്തിലെയും ഉദാഹരണം സുജാതയിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എം പത്മകുമാറിന്റെ ജോസ‌ഫ‌് എന്ന ചിത്രം ജോജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ്. ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടുന്ന ജൂണിലും ശ്രദ്ധേയമായ വേഷം ചെയ്തു.