LiveTV

Live

Entertainment

ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, ജഗതി ചേട്ടന്‍ തിരിച്ചു വരുന്നു

മകൻ രാജ്കുമാറാണ് മലയാളികളെ ഒന്നടങ്കം സന്തോഷിപ്പിക്കുന്ന വിവരം പങ്കുവെച്ചത്

ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, ജഗതി ചേട്ടന്‍ തിരിച്ചു വരുന്നു

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നു. കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ജഗതി പരസ്യചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് രണ്ടാം വരവ് നടത്തുന്നത്. ജഗതിക്കൊപ്പം കുടുംബാംഗങ്ങളും പരസ്യചിത്രത്തിന്റെ ഭാഗമാകും.

മകൻ രാജ്കുമാറാണ് മലയാളികളെ ഒന്നടങ്കം സന്തോഷിപ്പിക്കുന്ന വിവരം പങ്കുവെച്ചത്. ജഗതിക്ക് അഭിനയം പ്രാണനാണ്. സിനിമയിലെ സുഹൃത്തുക്കളെ കാണാനാകുന്നതും ഇടപഴകുന്നതും തിരിച്ചുവരവിനുള്ള വേഗത കൂട്ടുമെന്നാണ് ഡോക്ടർമാരുടെ നിര്‍ദ്ദേശം. ഇതിനെ തുടർന്നാണ് തിരിച്ചുവരവ് നടത്തുന്നതെന്നും രാജ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂരിലെ പ്രശസ്തമായ വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാകും ജഗതി അഭിനയിക്കുക. ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റ് എന്ന ബാനറിലാകും പരസ്യചിത്രത്തിന്റെ നിർമാണം. ജഗതിക്കൊപ്പം മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ മറ്റ് കുടുംബാംഗങ്ങൾ എന്നിവരും അഭിനയിക്കും. സിധിൻ ആണ് ക്രിയേറ്റീവ് ഡയറക്ടർ. ജഗതിയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്ന സിനിമാലോകം രാജ്കുമാറിന് എല്ലാ സഹായങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ ഫെബ്രുവരി 27ന് വൈകിട്ട് 7മണിക്ക് നടക്കും. സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിനെത്തും. പരസ്യത്തിന്റെ ലോഞ്ചിങ് തിരുവനന്തപുരത്ത് വെച്ചാകും നടക്കുക. സിനിമയിലെ ജഗതിയുടെ സുഹൃത്തുക്കൾ പങ്കെടുക്കുന്ന വലിയ ചടങ്ങാകും ഇതെന്നും രാജ്കുമാർ അറിയിച്ചു.