LiveTV

Live

Entertainment

പാക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

നമ്മുടെ രാജ്യത്തെ സിനിമാ പ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരും വിലക്ക് നേരിടേണ്ടിവരുമെന്ന്..

പാക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ഭീകരാക്രമത്തിനും മനുഷ്യത്വമില്ലായ്മക്കുമെതിരെ എ.ഐ.സി.ഡബ്ല്യു.എ രാജ്യത്തോടൊപ്പം നില്‍ക്കുന്നു. അതിനാല്‍ പാക് സിനിമാ പ്രവര്‍ത്തകര്‍ക്കും കലാകാരന്‍മാര്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തുന്നുവെന്ന് സംഘടന അറിയിച്ചു.

നമ്മുടെ രാജ്യത്തെ സിനിമാ പ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരും വിലക്ക് നേരിടേണ്ടിവരുമെന്ന് എ.ഐ.സി.ഡബ്ല്യു.എ പുറത്തിറക്കിയ പത്രക്കുറിപ്പിലുണ്ട്. ഈ സാഹചര്യത്തില്‍ ടോട്ടല്‍ ധമാല്‍ പാകിസ്താനില്‍ റിലീസ് ചെയ്യില്ലെന്ന് അജയ് ദേവഗണ്‍ അറിയിച്ചു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക് താരങ്ങള്‍ക്ക്‌ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പാക് ചലച്ചിത്രപ്രവര്‍ത്തകര്‍ ഭാഗമായിരുന്ന ചില സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരുന്നു.