LiveTV

Live

Entertainment

സുഡാനി ഫ്രം നൈജീരിയക്ക് മൊറോക്കോയിലും അംഗീകാരം; ഫെസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സകരിയ മികച്ച സംവിധായകന്‍ 

സുഡാനി ഫ്രം നൈജീരിയക്ക് മൊറോക്കോയിലും അംഗീകാരം; ഫെസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സകരിയ മികച്ച സംവിധായകന്‍ 

മൊറോക്കോയില്‍ നടന്ന ഫെസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അംഗീകാരം നേടി മലയാളചിത്രം 'സുഡാനി ഫ്രം നൈജീരിയ'. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഫെസില്‍ നടന്ന ആന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രം സംവിധാനം ചെയ്ത സക്കരിയ മുഹമ്മദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചിരിക്കുന്നത്. ഐഎഫ്എഫ്‌കെയിലെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡും മോഹന്‍ രാഘവന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട് ചിത്രം. ഫേസ്ബുക്കിലെ ജനാധിപത്യപരമായ പുരസ്ക്കാരമെന്നറിയപ്പെടുന്ന സിനിമാ പാരഡൈസോ പുരസ്ക്കാരം ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ബോക്സ് ഓഫീസിലും ലഭിച്ചിരുന്നത്.