LiveTV

Live

Entertainment

‘നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു’ അവാര്‍ഡ് വാങ്ങിയ ശേഷം ജോജു പറഞ്ഞ വാക്കുകള്‍...

പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജോജുവിന് പുരസ്കാരം ലഭിച്ചത്

‘നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു’ അവാര്‍ഡ് വാങ്ങിയ ശേഷം ജോജു പറഞ്ഞ വാക്കുകള്‍...

ഫെയിസ്ബുക്കിലെ ശക്തമായ സിനിമ കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്‍റെ 2018ലെ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജോജു ജോര്‍ജ്ജാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജോജുവിന് പുരസ്കാരം ലഭിച്ചത്. നിര്‍മ്മാതാവും നടനുമായ വിജയ് ബാബു ജോജുവിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വേദിയില്‍ ജോജു പറഞ്ഞ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് വളരെ പ്രയാസമാണ്. നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു. ജോജു പറഞ്ഞു.

'സി.പി.സി സിനിമക്ക് നല്ല സംസ്‌കാരമാണ് സമ്മാനിക്കുന്നത്. ഈ പുരസ്‌കാരം ഇതിന് മുമ്പ് വാങ്ങിയത് ഫഹദ് ഫാസിലും വിനായകനുമാണ്. ഞാന്‍ 25 വര്‍ഷമായി സിനിമയുടെ പിറകേ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞു വിട്ടിട്ടുണ്ട്, അത് അഭിനയിക്കാന്‍ അറിയാത്ത് കൊണ്ടു തന്നെയാണ്. എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്‍റെ നാല് മാസം മുമ്പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ജീവിതത്തില്‍ എനിക്ക് പലതും അപ്രതീക്ഷിതമായി ലഭിച്ചതാണ്. ഇവിടെ ഇരിക്കുന്ന സിനിമാ മോഹികളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും' ജോജുവിന്‍റെ വാക്കുകള്‍ വേദിയില്‍ സന്നിഹിതരായവരില്‍ മാത്രമല്ല, എല്ലാ സിനിമ മോഹികള്‍ക്കും ഒരു പ്രചോദനമായിരിക്കുകയാണ്.

വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷമിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. ഈമായൌവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി രണ്ടാം തവണ സിപിസി മികച്ച സംവിധായന്‍ പുരസ്കാരം സ്വന്തമാക്കി. സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ.