LiveTV

Live

Entertainment

സന്തോഷ് ശിവന്‍, ലാല്‍ കൂട്ടുകെട്ടില്‍ ‘കലിയുഗം’ വരുന്നു

സന്തോഷ് ശിവന്‍, ലാല്‍ കൂട്ടുകെട്ടില്‍ ‘കലിയുഗം’ വരുന്നു

മലയാള സിനിമയിൽ മറ്റൊരു ക്ലാസിക്കിന് വഴിയൊരുക്കി സന്തോഷ് ശിവൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ ഒരുക്കുന്ന ‘കലിയുഗം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമെന്ന് സ്ഥിരീകരിച്ചു. പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ‘ഉറുമി’ ആണ് സന്തോഷ് ശിവൻ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം.

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം കെെയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ് സന്തോഷ് ശിവൻ. ലാലിന്റെ വാനപ്രസ്ഥം, കാലാപാനി, ഇരുവർ, യോദ്ധ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രാഹണം നിർവഹിച്ചിട്ടുള്ള സന്തോഷ് ശിവൻ, ലാലിനെ വെച്ചെടുക്കുന്ന കലിയുഗം മികച്ച അനുഭവമായിരിക്കും നല്‍കുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മഞ്ജു വാരിയർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ടുള്ള ‘ജാക്ക് ആൻഡ് ജിൽ’ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സന്തോഷ് ശിവൻ ചിത്രം. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സംവിധാനത്തിലേക്കുള്ള സന്തോഷ് ശിവന്റെ മടങ്ങി വരവാണ് ജാക്ക് ആൻഡ് ജിൽ ചിത്രം.