LiveTV

Live

Entertainment

ഗല്ലി ബോയ്ക്ക് അഭിനന്ദനങ്ങളുമായി ഹോളിവുഡും; റണ്‍വീറിനെ പ്രകീര്‍ത്തിച്ച് വില്‍ സ്മിത്ത്

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റാപ്പ് ഗായകനായ മുറാദിന്‍റെ കഥയാണ് സോയ അക്തര്‍ സംവിധാനം ചെയ്ത ഗല്ലി ബോയില്‍ പറയുന്നത്

ഗല്ലി ബോയ്ക്ക് അഭിനന്ദനങ്ങളുമായി ഹോളിവുഡും; റണ്‍വീറിനെ  പ്രകീര്‍ത്തിച്ച് വില്‍ സ്മിത്ത്

മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗല്ലി ബോയിലെ പ്രകടനത്തിന് റണ്‍വീര്‍ സിങിന് സിനിമാ ലോകം അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. റണ്‍വീറിന് പ്രശംസയേകി ഇപ്പോള്‍ ഹോളിവുഡില്‍ നിന്നും താരങ്ങളെത്തുന്നു. ഗ്രാമി അവാര്‍ഡ് ജേതാവായ റാപ്പ് ഗായകനും നടനുമായ വില്‍ സ്മിത്താണ് ഗല്ലി ബോയിലെ റണ്‍വീറിന്‍റെ റാപ്പിനെ പുകഴ്ത്തി സന്ദേശമയച്ചിരിക്കുന്നത്.

മികച്ച പ്രകടനമാണ് റണ്‍വീര്‍ കാഴ്ച വച്ചതെന്നും ലോകത്തൊട്ടാകെ റാപ്പ് സംഗീതം വളരുമ്പോള്‍ അതില്‍ താന്‍ പൂര്‍ണ്ണ സന്തുഷ്ടനാണെന്നും വില്‍ സ്മിത്ത് പറഞ്ഞു. തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വില്‍ സ്മിത്ത് റണ്‍വീറിന് ആശംസയര്‍പ്പിച്ചത്. വില്‍ സ്മിത്തിന് നന്ദി പറഞ്ഞുകൊണ്ട് റണ്‍വീറും പ്രതികരിച്ചു.

ഗല്ലി ബോയ്ക്ക് അഭിനന്ദനങ്ങളുമായി ഹോളിവുഡും; റണ്‍വീറിനെ  പ്രകീര്‍ത്തിച്ച് വില്‍ സ്മിത്ത്

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റാപ്പ് ഗായകനായ മുറാദിന്‍റെ കഥയാണ് സോയ അക്തര്‍ സംവിധാനം ചെയ്ത ഗല്ലി ബോയില്‍ പറയുന്നത്. ചിത്രത്തിലെ അപ്ന ടൈം ആയേഗാ എന്ന റാപ്പ് യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായതോടെ റണ്‍വീറിന്‍റെ റാപ്പിങ് പാടവത്തെക്കുറിച്ച് വലിയ രീതിയില്‍ ചര്‍‌ച്ചകള്‍ ഉയരുന്നുണ്ട്.