LiveTV

Live

Entertainment

നയന്‍സിന്റെ ‘മിസ്റ്റര്‍ ലോക്കല്‍’ ടീസറെത്തി

‘വേലെെക്കാരന്’ ശേഷം ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റർ ലോക്കൽ

നയന്‍സിന്റെ ‘മിസ്റ്റര്‍ ലോക്കല്‍’ ടീസറെത്തി

സൂപ്പർ സ്റ്റാർ നയൻതാരയുടെ ‘മിസ്റ്റർ ലോക്കലി’ന്റെ ടീസർ പുറത്ത് വിട്ടു. നയൻസിന്റെ കൂടെ നായകനായി ശിവകാർത്തികേയൻ എത്തുന്ന മിസ്റ്റർ ലോക്കൽ, കോമഡിക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമാണെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. ‘വേലെെക്കാരന്’ ശേഷം ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റർ ലോക്കൽ.

നയന്‍സിന്റെ ‘മിസ്റ്റര്‍ ലോക്കല്‍’ ടീസറെത്തി

വീണ്ടുമൊരു മാസ് എന്റർടെയ്നറുമായാണ് ശിവകാർത്തികേയൻ എത്തുന്നത്. എം രാജേഷ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ലോക്കൽ, സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ‍ജ്ഞാനവേൽ രാജയാണ് നിർമ്മിച്ചിരിക്കുന്നത്. ശിവകാർത്തികേയന് പുറമെ സതീഷ്, യോഗി ബാബു, രാധിക ശരത്കുമാർ, ഹരിജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സമ്മർ റിലീസായി പുറത്തറിങ്ങാനിരിക്കുന്ന മിസ്റ്റർ ലോക്കലിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്പ് ഹോപ്പ് തമിഴ് ആണ്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.