LiveTV

Live

Entertainment

ഇഷ്കുമായി ഷെയ്ന്‍; ചിത്രീകരണം പൂര്‍ത്തിയായി

‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് എത്തുന്നത്

ഇഷ്കുമായി ഷെയ്ന്‍; ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ യുവ താരമാണ് ഷെയ്ൻ നിഗം. ചിത്രത്തിൽ ഷെയ്ൻ നിഗം ഭാഗമാണങ്കിൽ ധെെര്യമായി ടിക്കറ്റെടുക്കാം എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ, തുടർച്ചയായ ഹിറ്റുകളുമായി സിനിമാ കരിയർ കെട്ടിപ്പടുത്ത ഷെയ്ൻ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്, ‘ഇഷക്’ എന്ന ചിത്രവുമായി.

ഷെയ്ൻ അഭിനയിച്ച കുമ്പളങ്ങി നെെറ്റ്സ് മികച്ച പ്രകടനം കാഴ്ച്ച വെച്ചുകൊണ്ടിരിക്കെയാണ് ഇഷ്കുമായി താരം എത്തുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് എത്തുന്നത്. നവാഗതനായ അനുരാജ് മനോഹർ ഒരുക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മുകേഷ് ആർ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ്.

രതീഷ് രവിയാണ് ഇഷ്കിന്റെ കഥ എഴുതിയിരിക്കുന്നത്. ആൻ ശീതളാണ് ചിത്രത്തില്‍ ഷെയ്നിന്റെ നായികയായി എത്തുന്നത്. ഷെെന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായാണ് സോഷ്യൽ മീഡിയ റിപ്പോര്‍ട്ടുകള്‍.