LiveTV

Live

Entertainment

‘എന്റെ അഭിനയം അത്ര പോരാ എന്നാണ് എന്റെ അഭിപ്രായം’ ദിലീഷ് പോത്തന്‍

അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അഭിനയിച്ചാല്‍ ലഭിക്കുന്നു എന്നതായിരുന്നു അതിലെ ആകര്‍ഷണമെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.

‘എന്റെ അഭിനയം അത്ര പോരാ എന്നാണ് എന്റെ അഭിപ്രായം’ ദിലീഷ് പോത്തന്‍

സിനിമയുടെ എല്ലാ പ്രധാന മേഘലകളിലും കൈകടത്തിയ ദിലീഷ് പോത്തന്‍ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. എങ്കിലും സ്വന്തം അഭിനയത്തില്‍ പോത്തേട്ടന്‍ സംതൃപ്തനല്ല. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് സ്വന്തം അഭിനയത്തിലെ അതൃപ്തി വെളിപ്പെടുത്തിയത്.

കോമഡി, സീരിയസ്, നെഗറ്റീവ് തുടങ്ങി പല തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അഭിനയത്തെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത് ഈ അടുത്തു മാത്രമാണെന്ന് അദ്ദേഹം പറയുന്നു. അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അഭിനയിച്ചാല്‍ ലഭിക്കുന്നു എന്നതായിരുന്നു അതിലെ ആകര്‍ഷണമെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.

സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ അഷിക്ക് അബുവാണ് എന്നെ നടനാക്കിയത്. പിന്നീട് ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. എങ്കിലും സ്‌ക്രീനില്‍ എന്നെ കാണുമ്പോള്‍ ഒന്നും ശരിയായില്ലെന്ന തോന്നലാണ്. ആളുകള്‍ ചിരിക്കുകയും അനുമോദിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും എന്റെ അഭിനയം അത്ര പോരാ എന്നാണ് എന്റെ അഭിപ്രായം
ദിലീഷ് പോത്തന്‍

ശ്യാം പുഷ്‌കരന്‍റെ തിരക്കഥയിലൊരുങ്ങുന്ന തന്‍റെ അടുത്ത സംവിധാന സംരംഭത്തിനു മുമ്പ്, ശ്യാം പുഷ്‌കരനുമായി ചേര്‍ന്ന് രൂപീകരിച്ച തങ്ങളുടെ പുതിയ നിര്‍മാണ കമ്പനിയായ ‘വര്‍ക്കിങ്ങ് ക്ലാസ് ഹീറോ’ നിര്‍മിക്കുന്ന അടുത്ത ചിത്രം പ്രദര്‍ശനത്തിനെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.