LiveTV

Live

Entertainment

മോദിയുടെ അമ്മയായി എത്തുന്നത് സെറീന വഹാബ്, ഭാര്യയായി ബര്‍ക്ക

നിർണായക വേഷം ചെയ്യാൻ പറ്റിയത് വലിയ കാര്യമായാണ് കരുതുന്നതെന്ന് ഇരുവരും പറഞ്ഞു

മോദിയുടെ അമ്മയായി എത്തുന്നത് സെറീന വഹാബ്, ഭാര്യയായി ബര്‍ക്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഓമംഗ് കുമാർ ചിത്രത്തിൽ, മോദിയുടെ അമ്മ വേഷത്തിൽ എത്തുന്നത് സെറീന വഹാബ്. നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയായി സെറീന വഹാബ് സ്ക്രീനിലെത്തുമ്പോൾ, ടെലവിഷൻ താരം ബർക്കാ ബിസ്ത് ഭാര്യ യശോദബെന്നിന്റെ വേഷമിടും. നേരത്തെ, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായായി മനോജ് ജോഷി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തന്റെ ജീവിതത്തിലെ പ്രചോദനത്തിന് കാരണം അമ്മയാണെന്ന് തന്റെ പ്രസംഗങ്ങളിൽ മോദി പറയുമായിരുന്നു. ചിത്രത്തിൽ സെറീനക്കും ബർക്ക ബിസ്തിനും പ്രാധാന്യമുള്ള റോളാണെന്ന് പറഞ്ഞ നിർമാതാവ് സന്ദീപ് സിം
ഗ്, മികച്ച കാസ്റ്റിംഗ് തന്നെയാണ് സിനിമയുടേതെന്നും കൂട്ടിച്ചേർത്തു. നിർണായക വേഷം ചെയ്യാൻ പറ്റിയത് വലിയ കാര്യമായാണ് കരുതുന്നതെന്ന് ഇരുവരും പറയുകയുണ്ടായി.

നേരത്തെ, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് 23 ഭാഷകളിലാണ് പുറത്തിറക്കിയത്. മോദിയുടെ ഗുജറാത്ത് ജീവിത കാലം മുതൽ 2014 തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രിയാവുന്നത് വരെയുള്ള മോദിയുടെ ജീവിതമാണ് സിനിമയിലെത്തുന്നത്. വിവേക് ഒബ്റോയ് മോദിയായി എത്തുന്ന ചിത്രത്തിന്റെ നിർ‌മ്മാണം സന്ദീപ് സിംഗും സുരേഷ് ഒബ്റോയിയും ചേർന്നാണ്.