LiveTV

Live

Entertainment

ഫഹദും സായ് പല്ലവിയും ഒന്നിക്കുന്ന ‘അതിരന്‍’; ഫസ്റ്റ്ലുക്ക് പുറത്തു വിട്ടു

വിവേക് കഥയും സംവിധാനവും നിർ‌വഹിച്ചിരിക്കുന്ന അതിരന്റെ തിരക്കഥ പി.എഫ് മാത്യൂസാണ്

ഫഹദും സായ് പല്ലവിയും ഒന്നിക്കുന്ന ‘അതിരന്‍’; ഫസ്റ്റ്ലുക്ക് പുറത്തു വിട്ടു

സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളായ ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം ‘അതിരന്‍’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വേഷ പകർച്ച കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഫഹദ് വേറിട്ടൊരു കഥാപാത്രവുമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മോഹൻലാൽ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ഇതിനോടകം മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.

വിവേക് കഥയും സംവിധാനവും നിർ‌വഹിച്ചിരിക്കുന്ന അതിരന്റെ തിരക്കഥ പി.എഫ് മാത്യൂസാണ്. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ് നിർമ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അതിരൻ. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ‌ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്.

അനു മൂത്തേടത്താണ് ഛായാഗ്രഹണം. ഫഹദിന്റെ ‘കുമ്പളങ്ങി നെെറ്റസും’ ധനുഷിനൊപ്പം സായ് പല്ലവി നായികയായ ‘മാരി 2’വും തീയറ്ററുകൾ നിറച്ച് മുന്നേറുന്നതിനിടെ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ‌. ഏപ്രിലോടെ ചിത്രം റിലീസിനെത്തും.