Top

മധുരരാജക്ക് ആവേശം നിറഞ്ഞ പാക്കപ്പ്; ഇനി തീയറ്ററുകളിലേക്ക്

കൊച്ചിയിൽ നടന്ന പാക്കപ്പ് പാർട്ടിയിൽ‌ വെച്ച് തന്നെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നിർവഹിച്ചു

MediaOne Logo

Web Desk

Web Desk

  • Updated:

    2019-02-16 11:33:10.0

Published:

16 Feb 2019 11:33 AM GMT

മധുരരാജക്ക് ആവേശം നിറഞ്ഞ പാക്കപ്പ്; ഇനി തീയറ്ററുകളിലേക്ക്
X

മമ്മൂട്ടി ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ച വാരമായിരുന്നു കഴിഞ്ഞു പോയത്. മമ്മൂട്ടി തകർത്തഭിനയിച്ച യാത്ര, പേരൻപ് ചിത്രങ്ങൾക്ക് നിറഞ്ഞ കയ്യടിയാണ് തീയറ്ററുകളിൽ നിന്നും ലഭിച്ചത്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി, വെെശാഖ് ഒരുക്കുന്ന മമ്മൂട്ടിയുടെ മാസ് എന്റർടെെനർ ചിത്രം മധുരരാജയുടെ റിലീസിനാണ് ആരാധകർ അടുത്തതായി കാത്തിരിക്കുന്നത്.

പേരന്‍പിനും യാത്രയ്ക്കും ശേഷം റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. സൂപ്പർ ഹിറ്റായ പോക്കിരിരാജയുെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതാണ് ഏറ്റവും പുതിയ വിശേഷം. കൊച്ചിയിൽ നടന്ന പാക്കപ്പ് പാർട്ടിയിൽ‌ വെച്ച് തന്നെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നിർവഹിച്ചു. വിഷു റിലീസായാണ് രാജ തിയറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ, നെടുമുടി വേണു, സലിം കുമാർ, ജയ്, സദ്ദീഖ്, രമേഷ് പിഷാരടി, ജഗപതി ബാബു, കലാഭവൻ ഷാജോൺ, അന്ന രേഷ്മ രാജന്‍, ഷംന കാസിം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ എച്ച് നിർമ്മിക്കുന്ന ചിത്രം തിരക്കഥ ഉദയകൃഷ്ണയാണ്. മലയാളത്തിന് തമിഴ് തെലുഗു ഭാഷകളിലും ചിത്രം എത്തും. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.

TAGS :

Next Story