LiveTV

Live

Entertainment

ശബരിമല വിഷയത്തിലെ നിലപാട്; പൃഥ്വിരാജിന്‍റെ പേജില്‍ വാദ - പ്രതിവാദ മാമാങ്കം

അദ്ദേഹത്തിന്‍റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളാണ് ഓരോ പോസ്റ്റുകള്‍ക്കു കീഴിലും വരുന്നത്

ശബരിമല വിഷയത്തിലെ നിലപാട്; പൃഥ്വിരാജിന്‍റെ പേജില്‍ വാദ - പ്രതിവാദ മാമാങ്കം

ശബരിമല യുവതി പ്രവേശനത്തില്‍ ഇന്നലെ പൃഥ്വിരാജ് സ്വന്തം നിലപാട് വ്യക്തമാക്കിയിരുന്നു. ശബരിമല ദർശനത്തിനുപോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുടേ. അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞത്.

ശബരിമല വിഷയത്തിലെ നിലപാട്; പൃഥ്വിരാജിന്‍റെ പേജില്‍ വാദ - പ്രതിവാദ മാമാങ്കം

ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ താരത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ വരുന്നത്. അദ്ദേഹത്തിന്‍റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളാണ് ഓരോ പോസ്റ്റുകള്‍ക്കു കീഴിലും വരുന്നത്. പ്രതികൂല പ്രതികരണങ്ങളാണ് കൂടുതലും. താങ്കള്‍ ഭരണഘടനയെ മാനിക്കുന്നില്ലേ എന്നുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ശബരിമല വിഷയത്തിലെ നിലപാട്; പൃഥ്വിരാജിന്‍റെ പേജില്‍ വാദ - പ്രതിവാദ മാമാങ്കം

എന്നാല്‍, അഭിപ്രായത്തെ അനുകൂലിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഈ നിലപാടെടുത്തതിന് ബിഗ് സല്യൂട്ട് എന്ന് പറഞ്ഞ് വരുന്ന പോസ്റ്റുകളും ഒരുപാടാണ്. നിലപാടിനു മാത്രമല്ല, പോസ്റ്റിനു താഴെ നയന്‍ സിനിമയെക്കുറിച്ചുള്ള അനുകൂല-പ്രതികൂല കമന്‍റുകളും കൂടുതലാണ്.