LiveTV

Live

Entertainment

മുതല്‍മുടക്ക് എട്ട് കോടി; കളക്ഷന്‍ തുക കൂട്ടാതെ തന്നെ ലാഭം കൊയ്ത് നയന്‍

പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യനിർമാണ സംരംഭമായ നയൻ സോണി പിക്ച്ചേർസുമായി കൈകോർത്തായിരുന്നു പുറത്തിറങ്ങിയത്

മുതല്‍മുടക്ക് എട്ട് കോടി; കളക്ഷന്‍ തുക കൂട്ടാതെ തന്നെ ലാഭം കൊയ്ത് നയന്‍

പൃഥ്വിരാജിന്‍റെ എറ്റവും പുതിയ ചിത്രം നയന്‍ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യ നിർമാണ സംരംഭമായ നയൻ സോണി പിക്ച്ചേർസുമായി കൈകോർത്തായിരുന്നു പുറത്തിറങ്ങിയത്. ഇപ്പോള്‍ ഇവർക്ക് അഭിമാനിക്കാവുന്നൊരു നേട്ടമാണ് നയൻ സ്വന്തമാക്കിയിരിക്കുന്നത്. സിനിമക്ക് വേണ്ടി മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ ലഭിച്ചെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍.

സാറ്റലൈറ്റ്, ഡിജിറ്റൽ ഓവർസീസ് എന്നീ മേഖലകളിൽ നിന്നുമാണ് ചിത്രം മുടക്കുമുതൽ തിരികെ പിടിച്ചത്. സിനിമയുടെ പബ്ലിസിറ്റി അടക്കം ആകെ മുതൽമുടക്ക് എട്ടുകോടിയാണ്. ഏകദേശം ചിലവാക്കിയ തുകയുടെ 90 ശതമാനത്തോളം ഇതിനോടകം ലഭിച്ചെന്ന് നയൻ സിനിമയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.