LiveTV

Live

Entertainment

ഭീകരാക്രമത്തെ കുറിച്ച് പരാമര്‍ശം; കപില്‍ ശര്‍മ ഷോയില്‍ നിന്നും സിദ്ധു പുറത്ത്

‘നല്ലതും ചീത്തതുമായ ആളുകൾ എല്ലായിടത്തുമുണ്ട്. എല്ലാ രാജ്യത്തുമുണ്ട്. മോശം ആളുകൾ അവരുടെ ചെയ്തികളുടെ ഫലമായി ശിക്ഷിക്കപ്പെടണം’

 ഭീകരാക്രമത്തെ കുറിച്ച് പരാമര്‍ശം; കപില്‍ ശര്‍മ ഷോയില്‍ നിന്നും സിദ്ധു പുറത്ത്

പുൽവാമ ഭീകരാക്രമണത്തെ കുറിച്ചുള്ള പരാമർശത്തെ തുടർന്ന് പ്രമുഖ ടെലിവിഷന്‍ പരിപാടിയായ ‘കപിൽ ശർമ ഷോ’യിൽ നിന്നും നവ്‍ജ്യോത് സിംഗ് സിദ്ധു പുറത്ത്. തീവ്രവാദികളുടെ പ്രവർത്തനങ്ങൾക്ക് രാജ്യങ്ങൾ ഉത്തരവാദികളല്ലെന്നായിരുന്നു മാധ്യമങ്ങളുമായുള്ള ഒരഭിമുഖത്തിൽ സിദ്ധു പറഞ്ഞത്. എന്നാല്‍, ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് പോകാൻ താത്പര്യമില്ലെന്ന അറിയിച്ച സോണി ടി.വി അധികൃതർ, സിദ്ധുവിനെ ഒഴിവാക്കുകയായിരുന്നു.

തീവ്രവാദികൾക്ക് ജാതിയോ മതമോ ഇല്ല. നല്ലതും ചീത്തതുമായ ആളുകൾ എല്ലായിടത്തുമുണ്ട്. എല്ലാ രാജ്യത്തുമുണ്ട്. മോശം ആളുകൾ അവരുടെ ചെയ്തികളുടെ ഫലമായി ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്റെ പേരി‌ൽ എല്ലാവരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് സിദ്ധു പറഞ്ഞത്. മുൻ ക്രിക്കറ്റ് താരവും ചപഞ്ചാബിൽ നിന്നുള്ള മന്ത്രിയുമായ സിദ്ധുവിന് പകരമായി അർച്ചന പുരൻ സിംഗ് പരിപാടിയുടെ ഭാഗമാകും.

പുല്‍വാമ ഭീകരാക്രമത്തിന്റെ പശ്ചാതലത്തില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സിദ്ധുവിന് നേരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം ഉയർന്നത്. ഷോയിൽ നിന്നും സിദ്ധുവിനെ പുറത്താക്കണമെന്നും ആവശ്യമുയർന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഷോയിൽ നിന്നും സോണി സിദ്ധുവിനെ മാറ്റിയത്.