LiveTV

Live

Entertainment

ഒരു വര്‍ഷത്തിന് ശേഷം ടീം ‘ക്യാപ്റ്റന്‍’ വീണ്ടും ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

വീണ്ടും ഒരു യഥാർഥ ജീവിത കഥയുമായാണ് പ്രജേഷ് സെൻ എത്തിയിരിക്കുന്നത്

ഒരു വര്‍ഷത്തിന് ശേഷം ടീം ‘ക്യാപ്റ്റന്‍’ വീണ്ടും ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

മുൻ ഇന്ത്യൻ ഫുട്ബോൾ നായകന്‍ വി.പി സത്യന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ ക്യാപ്റ്റന് ശേഷം സംവിധായകൻ പ്രജേഷ് സെന്നും സത്യനായി വേഷമിട്ട ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘വെള്ളം’. ക്യാപ്റ്റൻ ഇറങ്ങി ഒരു വർഷം പൂർത്തിയായിരിക്കെ, പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

വീണ്ടും ഒരു യഥാർഥ ജീവിത കഥയുമായാണ് പ്രജേഷ് സെൻ എത്തിയിരിക്കുന്നത്. കണ്ണൂരുള്ള സാധാരണക്കാരനായ ഒരാളുടെ കഥയാണ് വെള്ളം കെെകാര്യം ചെയ്യുന്നത്. നിലവിൽ നമ്പി നാരായണന്റെ ജീവതം പറയുന്ന ‘റോക്കറ്ററി: ദി നമ്പി എഫക്ടി’ന്റെ സഹസംവിധായകനായ പ്രജേഷ്, ഇതിന് ശേഷം വെള്ളത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.