LiveTV

Live

Entertainment

അഡാര്‍ ലവ് തമിഴ്റോക്കേഴ്സില്‍

അടുത്തിടെ ഇറങ്ങിയിട്ടുള്ള പേട്ട, വിശ്വാസം, ദി ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍, മണികര്‍ണ്ണിക തുടങ്ങി പല സിനിമകളും തമിഴ്റോക്കേഴ്സിലൂടെ ഇരയാക്കപ്പെട്ടവയാണ്

അഡാര്‍ ലവ് തമിഴ്റോക്കേഴ്സില്‍

ഒമര്‍ ലുലു സംവിധാനം നിര്‍വഹിച്ച ഒരു അഡാര്‍ ലൌ തമിഴ് റോക്കേഴ്സില്‍. രാജ്യത്താകമാനം സിനിമ പൈറസി രംഗത്തെ പേടി സ്വപ്നമായ തമിഴ് റോക്കേഴ്സ് ഇപ്പോള്‍ അഡാര്‍ ലൌവും തങ്ങളുടെ സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒരു പറ്റം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രണയവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയുമാണ് അഡാര്‍ ലൌവിലൂടെ സംവിധായകന്‍ ഒമര്‍ പറയുന്നത്.

അമേരിക്കയിലെ പൈറ്റേറ്റ് ബേ പോലെ ഇന്ത്യയിലെ ഫിലിം പൈറസി രംഗത്ത് വലിയ ഭീമന്മാര്‍ തന്നെയാണ് തമിഴ്റോക്കേഴ്സ്. മിക്ക ഐ.എസ്.പികളും തമിഴ്റോക്കേഴ്സിനെ വിലക്കിയിട്ടുണ്ടെങ്കിലും പല പ്രോക്സി സെറ്റിങ്സിന്‍റെ സഹായത്തോടെ ഇപ്പോഴും നിരവധി ആളുകള്‍ തമിഴ്റോക്കേഴ്സ് ഉപയോഗിക്കുന്നു.

അടുത്തിടെ ഇറങ്ങിയിട്ടുള്ള പേട്ട, വിശ്വാസം, ദി ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍, മണികര്‍ണ്ണിക തുടങ്ങി പല സിനിമകളും തമിഴ്റോക്കേഴ്സിലൂടെ ഇരയാക്കപ്പെട്ടവയാണ്.