LiveTV

Live

Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍

ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അംഗമാണ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍

ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയെ പ്രഖ്യാപിച്ചു. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പി.കെ പോക്കറും ചുമതയേല്‍ക്കും.

ജോര്‍ജ് ജോസഫ്, കെ.ജി ജയന്‍, ഷെറി ഗോവിന്ദന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, പി.ജെ ഇഗ്നേഷ്യസ്, നവ്യ നായര്‍ എന്നിവരാണ് സിനിമാ വിഭാഗത്തിലെ മറ്റ് ജൂറി അംഗങ്ങള്‍. ഡോ. ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാ വിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അംഗമാണ്.