LiveTV

Live

Entertainment

കശ്മീരില്‍ വീരമൃതു വരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാ ലോകവും

അവർ ഇല്ലാതായത് നമ്മൾ ഉണ്ടായിരിക്കാൻ വേണ്ടിയാണ്. അവർ അപ്പോഴും ഉണർന്നിരുന്നത് നമുക്ക് സ്വസ്ഥമായി ഉറങ്ങാൻ വേണ്ടിയാണ്

കശ്മീരില്‍ വീരമൃതു വരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാ ലോകവും

പുല്‍വാമയില്‍ 44 ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചു... ലോകം മുഴുവന്‍ ഞെട്ടലോടെയാണ് ഇന്നലെ ആ വാര്‍ത്ത കേട്ടത്. ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും വിട്ടുമാറിയിട്ടില്ല. സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്ത പട്ടാളക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിനിമാ ലോകത്തെ പ്രമുഖര്‍ ധീര ജവാന്‍മാരെ അനുസ്മരിച്ചു.

''അവർ ഇല്ലാതായത് നമ്മൾ ഉണ്ടായിരിക്കാൻ വേണ്ടിയാണ്. അവർ അപ്പോഴും ഉണർന്നിരുന്നത് നമുക്ക് സ്വസ്ഥമായി ഉറങ്ങാൻ വേണ്ടിയാണ്. 44 കുടുംബങ്ങൾക്ക് നാഥനില്ലായതായത് ഈ രാജ്യം അനാഥമാകാതിരിക്കാൻ വേണ്ടിയുള്ള യാത്രക്കിടയിലാണ്.... കശ്മീരിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് കണ്ണീരോടെ സല്യൂട്ട്... '' പ്രശസ്ത നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവർ ഇല്ലാതായത് നമ്മൾ ഉണ്ടായിരിക്കാൻ വേണ്ടിയാണ്. അവർ അപ്പോഴും ഉണർന്നിരുന്നത് നമുക്ക് സ്വസ്ഥമായി ഉറങ്ങാൻ വേണ്ടിയാണ്. 44...

Posted by Manju Warrier on Thursday, February 14, 2019

രക്തസാക്ഷിത്വം വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നും പോകുന്നു. വേദനകളെ അതിജീവിക്കാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യാമെന്ന് മോഹന്‍ലാല്‍ കുറിച്ചു.

My heart skips a beat with sorrow, every time I think of the martyred Jawans’ families. Let’s pray for their emotional resilience and stay united with them during this moment of grief.

Posted by Mohanlal on Thursday, February 14, 2019

ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, അനുഷ്ക ശര്‍മ്മ, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവരും തമിഴ് താരങ്ങളയാ മാധവന്‍, സൂര്യ എന്നിവരും അനുശോചനം അര്‍പ്പിച്ചു.