LiveTV

Live

Entertainment

പേരന്‍പിലെ പുതിയ ഗാനം പുറത്ത്

യുവന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീറാം പാര്‍ത്ഥ സാരഥി ആണ് ആലാപനം.

പേരന്‍പിലെ പുതിയ ഗാനം പുറത്ത്

തീയറ്ററുകളില്‍ പ്രേക്ഷകരുടെ ഹൃദയംതൊട്ട് മുന്നേറുന്ന പേരന്‍പിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. പ്രേക്ഷകന്‍റെ ഹൃദയത്തിലേക്ക് അത്രമേല്‍ ആഴത്തില്‍ പതിയുകയാണ് അമുദവന്‍ എന്ന അച്ഛനും പാപ്പാ എന്ന മകളും. പേരന്‍പിലെ ‘വാന്‍തൂരല്‍’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീറാം പാര്‍ത്ഥ സാരഥി ആണ് ആലാപനം.

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയായ പാപ്പയായി സാധനയും അച്ഛനായി മമ്മൂട്ടിയും സിനിമയിലുടനീളം തങ്ങളുടെ പ്രകടനം കൊണ്ട് കഥാപാത്രങ്ങളെ അനശ്വരമാക്കി. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, അഞ്ജലി എന്നിവരും പേരന്‍പില്‍ അണിനിരക്കുന്നുണ്ട്.