LiveTV

Live

Entertainment

സൂര്യക്കായി ‘കാത്തിരുപ്പോം’... എന്‍.ജി.കെയുടെ ട്രൈലര്‍ പുറത്ത്

ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്

സൂര്യക്കായി ‘കാത്തിരുപ്പോം’... എന്‍.ജി.കെയുടെ ട്രൈലര്‍ പുറത്ത്

സൂര്യ നായകനായി സെല്‍വരാഘവന്‍ ഒരുക്കുന്ന ചിത്രമാണ് എന്‍.ജി.കെ. തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധരരുള്ള നടനാണ് സൂര്യ. ആരാധകരെ ആവേശത്തിലാഴ്ത്തി എന്‍.ജി.കെയുടെ ട്രൈലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നന്ദ ഗോപാല്‍ കുമാര്‍ എന്ന സൂര്യയുടെ കഥാപാത്രത്തിന്‍റെ പേരിന്‍റെ ചുരുക്കമാണ് എന്‍.ജി.കെ. ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. രാകുല്‍ പ്രീതും സായ് പല്ലവിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. നേരത്തെ സൂര്യ ചെഗുവേര സ്റ്റൈല്‍ തൊപ്പിയണിഞ്ഞ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും.