LiveTV

Live

Entertainment

മമ്മൂക്ക കട്ട കലിപ്പില്‍; മധുരരാജ മോഷന്‍ പോസ്റ്റര്‍ പുറത്ത് 

മമ്മൂക്ക കട്ട കലിപ്പില്‍; മധുരരാജ മോഷന്‍ പോസ്റ്റര്‍ പുറത്ത് 

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2010-ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ സ്റ്റൈലില്‍ തന്നെ കലിപ്പ് ലുക്കില്‍ വില്ലന്മാരെ അടിച്ചു തെറിപ്പിക്കുന്ന രാജയുടെ ക്യാരക്ടര്‍ ആണ് മോഷന്‍ പോസ്റ്ററിലൂടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം തമിഴ്നടന്‍ ജയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് വില്ലനായി ജഗപതി ബാബുവാണ് എത്തുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് മധുരരാജ പ്രേക്ഷകരിലേക്കെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.