LiveTV

Live

Entertainment

‘ആയിഷ’യുടെ പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ജുബൈര്‍ മുഹമ്മദാണ് പ്രണയത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിട്ടുള്ള സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്

‘ആയിഷ’യുടെ പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

റഫീക് പഴശ്ലി, ഷാനവാസ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ആയിഷ എന്ന സിനിമയുടെ പുതിയ ടീസര്‍ പുറത്ത്. മ്യൂസിക് 247 ആണ് ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടത്. എസ്.ആര്‍.എം ഹോംസ് എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറക്കുന്നത്. ഷമീര്‍ ജിബ്രാന്‍ ചായാഗ്രഹണം കൈകാര്യം ചെയ്ത ചിത്രത്തിന്‍റെ രചന സംവിധായകരിലൊരാളായ ഷാനവാസാണ് നിര്‍വഹിച്ചിരിക്കുന്നത്.

ജുബൈര്‍ മുഹമ്മദാണ് പ്രണയത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിട്ടുള്ള സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം സത്യജിത്ത്. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.