LiveTV

Live

Entertainment

‘തേന്‍ പനിമതിയേ...’; കോടതി സമക്ഷം ബാലന്‍ വക്കീലിലെ പുതിയ ഗാനം കാണാം

‘തേന്‍ പനിമതിയേ...’; കോടതി സമക്ഷം ബാലന്‍ വക്കീലിലെ പുതിയ ഗാനം കാണാം

അഭിഭാഷകന്‍റെ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ ഗാനം പുറത്തിറങ്ങി. തേന്‍ പനിമതിയെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ഹരി ശങ്കരാണ്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം. വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കുന്നത്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്നതും പാസഞ്ചറിനു ശേഷം ദിലീപ് അഭിഭാഷക വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിൻറെ പ്രത്യേകതയാണ്. ആദ്യം നീതി എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമ പിന്നീട് പേര് മാറ്റി കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാക്കുകയായിരുന്നു.

വയകോം 18 മോഷൻ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപ്, മംമ്ത മോഹൻദാസ്, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിനായി ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ ചേർന്ന് സംഗീതവും അഖിൽ ജോർജ്ജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.