LiveTV

Live

Entertainment

പൊതു ശൗചാലയങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന മൂന്നാമത്തെ ചിത്രം; മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍ മാര്‍ച്ചില്‍ റിലീസ്

പൊതു ശൗചാലയങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന മൂന്നാമത്തെ ചിത്രം; മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍ മാര്‍ച്ചില്‍ റിലീസ്

ശോചനാലായം ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിയെ കാണാന്‍ മുബൈയിലെ ചേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വണ്ടി കയറുന്ന ബാലന്റെ ജീവിതത്തിലൂടെ കഥ പറയുന്ന മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രംഗ് ദേ ബസന്തി, ഭാഗ് മില്‍ക്കാ ബാഗ് എന്നീ ചിത്രങ്ങളൊരുക്കിയ രാകേഷ് ഓം പ്രകാശ് മെഹ്റയാണ് മേരേ പ്യാരേ പ്രൈം മിനിസ്റ്ററും സംവിധാനം ചെയ്യുന്നത്.

മുബൈയില്‍ താമസിക്കുന്ന കുഞ്ഞ് കനയ്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അവന്റെ അമ്മ. ചേരിയില്‍ താമസിക്കുന്ന ശോചനാലയം പോലും നേരാംവണ്ണം ഉപയോഗിക്കാനില്ലാത്ത കനയ്യയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി കൊണ്ടാണ് അമ്മ അതേ ചേരിയില്‍ വെച്ച് പീഡനത്തിരയാകുന്നത്. അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍ സിനിമയെ മുന്നോട്ട് നയിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി സിനിമയില്‍ നിര്‍ണായകമായ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിന്റെ വേഷത്തിലെത്തുന്നു. പൊതു ശൗചാലയങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍. ടോയ്ലറ്റ് ഏക് പ്രേം കഥ, ഹല്‍ക്ക എന്നിവയാണ് ഇതിന് മുന്‍പ് ഈ വിഷയം ചര്‍ച്ച ചെയ്ത ഹിന്ദി സിനിമകള്‍. മാര്‍ച്ച് 15ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.